26 യുവ പണ്ഡിതര്‍ക്ക് സനദ് നല്‍കി താജുല്‍ ഉലമ ഉറൂസിന് പ്രൗഢ സമാപനം
എട്ടിക്കുളം: മൂന്ന് ദിവസങ്ങളിലായി നടന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ 12-ാം ഉറൂസ് മുബാറക് ആത്മീയ സമ്മേളനത്തോടെ സമാപിച്ചു.
സമാപന സമ്മേളനത്തിൽ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനനടത്തി. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ അല്‍ബുഖാരിയുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. താജുല്‍ ഉലമ ശരീഅത്ത് കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ 26 യുവ പണ്ഡിതര്‍ക്കുള്ള സനദ് ദാനം ഇ സുലൈമാന്‍ മുസ്ലിയാര്‍ നിര്‍വ്വഹിച്ചു. സയ്യിദ് അതാഉല്ല തങ്ങള്‍ ഉദ്യാവരം, സയ്യിദ് പൂക്കൂഞ്ഞി തങ്ങള്‍ മഞ്ചേശ്വരം, സയ്യിദ് ബാഖിര്‍ ശിഹാബ് തങ്ങള്‍ അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു. കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം ആമുഖ പ്രഭാഷണം നടത്തി. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, ബാദുഷ സഖാഫി ആലപ്പുഴ പ്രഭാഷണം നടത്തി. രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി. സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര, സയ്യിദ് മുഹമ്മദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് ഹസനുല്‍ അഹദ്ല്‍ തങ്ങള്‍, സയ്യിദ് സഅദുദ്ദീന്‍ അല്‍ ഹൈദ്രൂസി വളപട്ടണം, സയ്യിദ് പൂക്കോയ തങ്ങള്‍ കരുവന്‍തുരുത്തി, സയ്യിദ് സഅദ് തങ്ങള്‍ ഇരിക്കൂര്‍, സയ്യിദ് അബ്ദുല്‍ റഹ്‌മാൻ മശ്ഹൂദ് അല്‍ ബുഖാരി കുറാ, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ബുഖാരി തലക്കി, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി ഉച്ചില, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഉടുമ്പുന്തല, എ സൈഫുദ്ദീന്‍ ഹാജി തിരുവനന്തപൂരം, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, ഹനീഫ് ഹാജി ഉള്ളാള്‍, പ്രൊഫ. യു സി അബ്ദുല്‍ മജീദ്, എസ് എ ഖാദിര്‍ ഹാജി മുടിപ്പു, ബഷീര്‍ മദനി നീലഗിരി, ഉമര്‍ ഹാജി മട്ടന്നൂര്‍, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, ആര്‍പി ഹുസൈന്‍ മാസ്റ്റര്‍, അബ്ദുല്‍ റഷീദ് നരിക്കോട്, സുഫിയാന്‍ സഖാഫി കര്‍ണാടക, കരീം ഹാജി കൈദപ്പാടം, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, മജീദ് ഹാജി ഉച്ചില, ഹാരിസ് അബ്ദുല്‍ ഖാദിര്‍ ഹാജി, എസ് പി നാസിം ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


