വീട്ടുമുറ്റത്ത് പട്ടാപ്പകല്‍ പുലി; രണ്ടു വയസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Sep 25, 2025 - 13:40
വീട്ടുമുറ്റത്ത് പട്ടാപ്പകല്‍ പുലി; രണ്ടു വയസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട്: കുട്ടിയാനത്ത് പട്ടാപ്പകല്‍ വീട്ടുമുറ്റത്ത് എത്തിയ പുലിയില്‍ നിന്ന് രണ്ടു വയസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ കോഴിയെ പിടിച്ചുകൊണ്ടുപ്പോകുമ്പോള്‍ തൊട്ടടുത്ത് കളിക്കുകയായിരുന്ന ആയുഷ് എന്ന രണ്ടുവയസുകാരന്റെ അഞ്ചു മീറ്റര്‍ അടുത്തുവരെയാണ് പുലിയെത്തിയത്. ആയുഷ് പേടിച്ചു കരയുന്നതുകേട്ടത്തോടെ മാതാവ് നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. ആദ്യം പേടിച്ചു നിന്നെങ്കിലും ഉടന്‍ മുറ്റത്തിറങ്ങി മാതാവ് കുട്ടിയെ എടുത്തു വീടിനുള്ളില്‍ കയറി. പരിസരത്തുണ്ടായ കോഴിയെ പിടിച്ച പുലി കാട്ടിലേക്കു പോയി. ചെളിയില്‍ പതിഞ്ഞ കാല്‍പാടുകളും പുലിയുടെ രോമങ്ങളും സ്ഥലത്തുനിന്നു കണ്ടെത്തിയതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടത് പുലിയാണെന്നു സ്ഥിരീകരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0