കാസർകോടിന് എയിംസ്; കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയെ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന് ജനകീയ കൂട്ടായ്മ

Sep 24, 2025 - 16:51
കാസർകോടിന് എയിംസ്; കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയെ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന് ജനകീയ കൂട്ടായ്മ

കാസർകോട്: കേരളത്തിൽ ആദ്യമായും അവസാനമായും എയിംസിനായി മുറവിളി കൂട്ടിയ കാസറഗോഡ് ജില്ലക്കെതിരെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി നടത്തിയ പ്രസ്താവനയെ ജില്ലയിലെ എല്ലാവരും ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന് എയിംസ് കാസർകോട് ജനകീയ കൂട്ടായ്‌മ ആവശ്യപ്പെട്ടു. എയിംസ് ആവശ്യമുന്നയിച്ച് പോരാട്ടത്തിനിറങ്ങാൻ ആ പേരിൽ തന്നെ സംഘടന രൂപീകരിച്ച് പ്രവർത്തിക്കുന്നതും എയിംസ് കാസർകോട് ജനകീയ കൂട്ടായ്‌മയാണെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്തെ പതിനാല് ജില്ലകളിൽ ആരോഗ്യസംരക്ഷണ സംവിധാനത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ജില്ല കാസർകോടാണ്. ഉമ്മൻചാണ്ടി സർക്കാർ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളുടെ പേര് ഉൾപ്പെടുത്തി എയിംസിനായി പ്രൊപ്പോസൽ നൽകിയപ്പോൾ മുതൽ കാസർകോടിന്റെറെ പേരും ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിരവധി നിവേദനങ്ങൾ നൽകിയിരുന്നു. പ്രത്യക്ഷമായും പരോക്ഷമായുമുള്ള പ്രതിഷേധങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒരു നീതിയും ലഭിക്കാതെ വന്നപ്പോൾ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്ത് തുടർ നടപടികൾ നടത്തി വരികയായിരുന്നു. ആലപ്പുഴയിൽ ആവശ്യത്തിന് ആശുപത്രികളും മെഡിക്കൽ കോളേജും മറ്റ് സൗകര്യങ്ങളുമുണ്ടായിട്ടും കാസർകോടിന്റെ ആരോഗ്യ രംഗത്തെ പ്രശ്‌നങ്ങളെക്കുറിച്ച് അറിവുള്ള സുരേഷ് ഗോപി ആലപ്പുഴക്ക് വേണ്ടി എയിംസ് വേണമെന്ന് വാദിക്കുന്നതെന്തിനാണെന്ന്  മനസ്സിലാകുന്നില്ലെന്നും എയിംസ് കാസർകോട് ജനകീയ കൂട്ടായ്‌മ പത്ര സമ്മേളനത്തിൽ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0