ആരിക്കാടി ടോൾഗേറ്റിനെതിരെ കർമ സമിതി സമർപ്പിച്ച ഹര്‍ജി കോടതി നാളെ പരിഗണിക്കും
കുമ്പള: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് ആരിക്കാടിയിൽ നിർമിക്കുന്ന ടോൾഗേറ്റിനെതിരെ കർമ സമിതി സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നാളെ പരിഗണിക്കും. സെപ്തംബർ 23ന് പരിഗണിക്കുമെന്ന് നേരത്തെ അറിയിച്ച ഹർജി ജഡ്‌ജി അവധിയിലായതിനാലാണ് നാളത്തേക്ക് മാറ്റിവെച്ചത്. ഹൈക്കോടതി വിധി തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കർമസമിതി. വിധി ടോൾ ഗേറ്റ് നിർമാണക്കമ്പനിക്ക് അനുകൂലമായാൽ കൂടുതൽ പ്രതിഷേധ പരിപാടികളുമായി മുന്നിട്ടിറങ്ങാനാണ് കർമസമിതിയുടെ തീരുമാനം. ഭാവിസമര പരിപാടികൾ ആസൂത്രണം ചെയ്യാൻ ആരിക്കാടി ടോൾ ഗേറ്റ് വിരുദ്ധ കർമസമിതി ഇന്ന് വൈകിട്ട് എ.കെ.എം അഷ്റഫ് എം എൽ എയുടെ നേതൃത്വത്തിൽ യോഗം ചേരും.
പോലീസ് സംരക്ഷണത്തിലാണ് നിലവിൽ പ്രവൃത്തി പുരോഗമിക്കുന്നത്. ഹര്‍ജിയില്‍ അന്തിമവിധി വരുന്നത് വരെ നിര്‍മാണ പ്രവൃത്തി നടത്തില്ലെന്നായിരുന്നു നിര്‍മാണ കമ്പനി ആദ്യം അറിയിച്ചത്. കര്‍മസമിതിയുടെ അപ്പീല്‍ പരിഗണിക്കാനിരിക്കെ ടോള്‍ഗേറ്റിന്റെ നിര്‍മാണ പ്രവൃത്തിയുമായി കമ്പനി മുന്നോട്ടുപോവുകയായിരുന്നു. സെപ്തംബര്‍ 9ന് ഹര്‍ജി പരിഗണിച്ച ഘട്ടത്തില്‍ നിലവിലെ സ്ഥിതി അറിയിക്കാന്‍ ദേശീയ പാത അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ദേശീയപാത പ്രവൃത്തിയുമായി ബന്ധപ്പെട്ട നിജസ്ഥിതി ബോധ്യ പ്പെടുത്താൻ കേന്ദ്ര സർക്കാരിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ നിലവില്‍ ടോള്‍ ഗേറ്റ് സ്ഥിതി ചെയ്യുന്നുണ്ട്. അതിനിടെ ദേശീയ പാത ചട്ടപ്രകാരം 60 കിലോ മീറ്റര്‍ അകലെ നിര്‍മിക്കേണ്ട ടോള്‍ ഗേറ്റ് 23 കിലോ മീറ്റര്‍ പരിധിയില്‍ നിര്‍മിക്കുന്നതിനെതിരെയാണ് പ്രതിഷേധം.
What's Your Reaction?
Like
0
Dislike
0
Love
1
Funny
0
Angry
0
Sad
1
Wow
0



