വാഹനാപകടത്തിൽ വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റ സംഭവം; ആസിഡ് കഴിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു

Sep 24, 2025 - 11:24
വാഹനാപകടത്തിൽ വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റ സംഭവം; ആസിഡ് കഴിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു

കാസർകോട്: വിദ്യാർഥികളെയും കൊണ്ട് പോയ ഓട്ടോയ്ക്കു പിന്നിൽ കാറിടിച്ച് വിദ്യാർഥികൾക്ക് പരുക്കേറ്റ സംഭവത്തെ തുടർന്ന് ആസിഡ് കഴിച്ച് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. ബേത്തൂർപ്പാറ, പള്ളഞ്ചിയിലെ അനീഷ് (40) ആണ് മരിച്ചത്. ചൊവ്വാഴ്‌ച വൈകുന്നേരം മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അനീഷിന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

ചൊവ്വാഴ്ച വിദ്യാർഥികളെയും കൊണ്ട് ബേത്തൂർപ്പാറയിൽ നിന്നു പള്ളഞ്ചിയിലേയ്ക്ക് പോവുകയായിരുന്ന അനീഷിൻ്റെ ഓട്ടോറിക്ഷയ്ക്ക് പിറകിൽ ബജ ആർട്‌സ് ആൻ്റ് സയൻസ് കോളജ് അധ്യാപകൻ ഓടിച്ചിരുന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബേത്തൂർപ്പാറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥികളായ മൂന്നു വിദ്യാർത്ഥികൾക്കാണ് പരുക്കേറ്റത്. കുട്ടികളുടെ പരുക്ക് ഗുരുതരമാണെന്നു കരുതിയ അനീഷ് ഓട്ടോയിൽ ഉണ്ടായിരുന്ന ആസിഡ് കഴിച്ചുവെന്നാണ് സംശയം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0