ഉപ്പളയിൽ സ്‌കൂള്‍ കായിക മേളക്കിടെ കുഴഞ്ഞുവീണ നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു
ഉപ്പള: സ്‌കൂൾ കായിക മത്സരത്തിൽ പങ്കെടുക്കുന്നതിനിടെ നാലാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു. ഉപ്പള കുക്കാർ എൽ.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി ഹസൻ റാസയാണ് മരിച്ചത്. മത്സരത്തിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. ഉടൻ മംഗൽപാടി താലൂക്ക് ആസ്‌പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉപ്പള ടൗണിൽ വാടകയ്ക്ക് താമസിച്ചുവരുന്ന യു.പി സ്വദേശികളായ ഇതര സംസ്ഥാന തൊഴിലാളികളുടെ മകനാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
1
Wow
0



