ജി എസ് ടി പരിഷ്‌കര നിരക്കുകള്‍ നിലവിൽ വന്നു; പാല്‍ മുതല്‍ കാറുകള്‍ വരെ കുറഞ്ഞ വിലയിൽ

Sep 22, 2025 - 11:41
Sep 22, 2025 - 11:48
ജി എസ് ടി പരിഷ്‌കര നിരക്കുകള്‍ നിലവിൽ വന്നു; പാല്‍ മുതല്‍ കാറുകള്‍ വരെ കുറഞ്ഞ വിലയിൽ

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പ്രധാന മന്ത്രി രാജ്യത്തെ അഭിസംബോധനം ചെയ്ത് അറിയിച്ചതിന് പിന്നാലെ ചരക്ക് സേവന നികുതി നിരക്ക് പരിഷ്‌കരണം ഇന്ന് തിങ്കൾ മുതല്‍ നിലവിൽ വന്നു. ഇന്നു മുതല്‍ ജിഎസ്ടിയില്‍ അഞ്ച്, 18 ശതമാനം നിരക്കുകള്‍ മാത്രമാണ് നിലവില്‍ ഉണ്ടാവുക. ജി എസ് ടി നിരക്ക് കുറച്ചതോടെ പാലും പാല്‍ ഉല്‍പ്പന്നങ്ങളും മുതല്‍ കാറുകള്‍ക്കു വരെ വില കുറയും. നികുതി നിരക്കിലെ പരിഷ്‌കരണം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നും രാജ്യം വളര്‍ച്ചയുടെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 
നൂറോളം ഉൽപ്പന്നങ്ങളുടെ വില മിൽമ കുറച്ചപ്പോൾ 700ഓളം ഉൽപന്ന പാക്കുകളുടെ വിലയാണ് അമുൽ കുറച്ചത്. വാഹനരംഗത്ത് മാരുതി, ടാറ്റ, ഹ്യുണ്ടായ്, കിയ, സ്കോഡ തുടങ്ങിയ കമ്പനികളും വൻവിലക്കുറവ് പ്രഖ്യാപിച്ചു. 5%, 12%, 18%, 28% എന്നീ സ്ലാബുകളാണ് ജിഎസ്ടിയിൽ ഉണ്ടായിരുന്നത്. ഇന്നുമുതൽ മുതൽ 5% (മെറിറ്റ്), 18% (സ്റ്റാൻഡേർഡ്) സ്ലാബുകൾ മാത്രം. ആഡംബര ഉൽപന്ന/സേവനങ്ങൾക്കും ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ട സിഗരറ്റ് പോലുള്ള ഉൽപന്നങ്ങൾക്കുമായി (സിൻ) 40% എന്ന പ്രത്യേക സ്ലാബുമുണ്ട്. ജനങ്ങൾക്ക് ആശ്വാസം പകരുന്നതിനൊപ്പം നികുതിഘടന ലളിതമാക്കുക, തർക്കങ്ങൾ ഒഴിവാക്കുക, ജനങ്ങളുടെ പർച്ചേസിങ് പവർ കൂട്ടുക, അതുവഴി ആഭ്യന്തര സമ്പദ്‌വളർച്ച ശക്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജിഎസ്‌ടി 2.0 പരിഷ്‌കാരം. രാജ്യത്തെ മധ്യ വർഗത്തിനും സാധാരണക്കാരുടെയും ജീവിതത്തിന് നികുതി നിരക്കുകൾ വലിയ മാറ്റം ഉണ്ടാകുമെന്ന് രാജ്യത്തെ അഭിസംബോധനം ചെയ്ത് പ്രധാന മന്ത്രി പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0