താമസ സ്ഥലത്ത് വധശ്രമം; യു എസില്‍ ഇന്ത്യക്കാരനെ വെടിവെച്ച് കൊന്ന് പോലീസ്
വാഷിങ്ടണ്‍: യു എസില്‍ സാന്താക്ലാരയിലെ താമസസ്ഥലത്ത് ഒപ്പം താമസിക്കുന്നയാളെ കത്തികൊണ്ട് കുത്തിയതിന് ഇന്ത്യക്കാരനെ പോലീസ് വെടിവെച്ച് കൊന്നു. ഹൈദരാബാദ് സ്വദേശി മുഹമ്മദ് നിസാമുദ്ദീനാണ് (32) കൊല്ലപ്പെട്ടത്. താമസ സ്ഥലത്തുണ്ടായ സംഘർഷ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തിയപ്പോൾ ഒപ്പം താമസിക്കുന്ന കുത്തേറ്റ ആൾക്ക് ഗുരുതരമായ പരുക്കുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് മുഹമ്മദ് നിസാമുദ്ദീന് നേരെ പോലീസ് നാല് തവണ വെടിയുതിർക്കുകയായിരുന്നു. നിസാമുദ്ദീനെ പോലീസ് പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരണം സ്ഥിരീകരിച്ചു. കുത്തേറ്റയാള്‍ ചികിത്സയിൽ തുടരുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


