പതിനാറുകാരന്‍ ഓടിച്ച ബുള്ളറ്റ് ബൈക്ക് പോലീസ് പിടിയില്‍; പിതാവിനെതിരെ കേസ്
ബദിയടുക്ക: ബുള്ളറ്റ് ബൈക്ക് ഓടിച്ച പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പൊലീസ് പിടികൂടി. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ബദിയടുക്ക പൊലീസ് നെല്ലിക്കട്ടയിൽ വാഹനപരിശോധന നടത്തുന്നതിനിടക്കാണ് സംഭവം. നെല്ലിക്കട്ടയിൽ നിന്ന് ബദിയടുക്ക ഭാഗത്തേക്ക് പോകുകയായിരുന്ന ബുള്ളറ്റ് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ വാഹനം ഓടിച്ചത് പ്രായപൂർത്തിയാകാത്ത ആളാണെന്ന് വ്യക്തമായത്. ചോദ്യം ചെയ്യലിനിടെ പിതാവാണ് ബുള്ളറ്റ് ഓടിക്കാൻ നൽകിയതെന്ന് കുട്ടി വെളിപ്പെടുത്തി. ഇതോടെ പിതാവിനെതിരെ ബദിയടുക്ക പൊലീസ് കേസെടുക്കുകയായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
1



