പോലീസ് അതിക്രമങ്ങള്‍ അടിയന്തര പ്രമേയമായി നിയമസഭയില്‍ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം
തിരുവനന്തപുരം: പോലീസ് അതിക്രമങ്ങൾ പ്രധാന വിഷയമാക്കി ഉന്നയിച്ച് ഇന്ന് നടക്കുന്ന നിയമസഭയില്‍ സർക്കാരിനെ കടന്നാക്രമിക്കാൻ ഉറച്ച് പ്രതിപക്ഷം. കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിൽ മർദ്ദിച്ചതും തൃശൂരിൽ കെഎസ് യു പ്രവർത്തകരെ മുഖം മൂടി ധരിപ്പിച്ചത് അടക്കമുള്ള വിവാദങ്ങൾ അടിയന്തര പ്രമേയമായി പ്രശ്‌നം ഉന്നയിക്കാനാണ് നീക്കം. ആശാവർക്കർമാരുടെ സമരം, മുണ്ടക്കൈ, ചൂരൽമല ദുരന്ത പുനരധിവാസം, വെളിച്ചെണ്ണ വില വർധനവ് നിയന്ത്രിക്കാനുള്ള നടപടിയടക്കം ചോദ്യോത്തര വേളയിൽ ഉന്നയിക്കും. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക അധിക തീരുവ ഏർപ്പെടുത്തിയത് സഭയിൽ ശ്രദ്ധ ക്ഷണിക്കലായും കേരള പൊതുവില്പന നികുതി ഭേദഗതി ബിൽ, കേരള സംഘങ്ങൾ രജിസ്ട്രേഷൻ ബിൽ എന്നിവയും ഇന്ന് നിയമസഭ ചർച്ച ചെയ്യും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



