ഏഷ്യാ കപ്പ് ഇന്ത്യ-പാക് മത്സരം; ഹസ്തദാനം ചെയ്യാതെ ഇരു ടീമുകൾ
ദുബായ്: കഴിഞ്ഞ ദിവസം ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഏഷ്യാ കപ്പ് ഇന്ത്യ-പാക് മത്സരം അവസാനിച്ചതിന് പിന്നാലെ പുതിയ വിവാദം ഉടലെടുത്തു. മത്സരത്തിൽ ജയിച്ച ഇന്ത്യ ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവും സംഘവും ഹസ്‌തദാനം നൽകാതെ മടങ്ങിയയതിൽ പ്രതിഷേധിച്ച് പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഘ മത്സരാനന്തരം നടന്ന സമ്മാനദാന ചടങ്ങ് ബഹിഷ്ക്കരിച്ചു. തുടർന്നുള്ള വാർത്താസമ്മേളനത്തിലും പങ്കെടുത്തില്ല.
മത്സരം പൂർത്തിയായശേഷം ഡ്രസ്സിംഗ് റൂമിലേക്ക് നടക്കുന്നതിനിടെ ഇന്ത്യൻ താരങ്ങൾ ഡഗ് ഔട്ടിൽ നിന്നിറങ്ങിവന്ന് ഹസ്‌തദാനത്തിന് തയാറാവുമെന്ന് പ്രതീക്ഷിച്ച് പാക് താരങ്ങൾ അൽപനേരം ഗ്രൗണ്ടിൽ നിന്നെങ്കിലും ഇന്ത്യൻ താരങ്ങളാരും ഗ്രൗണ്ടിലേക്കിറങ്ങിയില്ല. കാത്തിരിപ്പിനൊടുവിൽ പാക് താരങ്ങൾ ഗ്രൗണ്ടിൽ നിന്നും ഒഴിഞ്ഞു. പിന്നീട് മത്സരശേഷം പതിവുള്ള സമ്മാനദാനച്ചടങ്ങിൽ നിന്ന് പാക് ക്യാപ്റ്റൻ സൽമാൻ ആഘ വിട്ടു നിന്നാണ് പ്രതിഷേധിച്ചത്. പാകിസ്ഥാനെ പ്രതിനിധീകരിച്ച് സമ്മാനദാനച്ചടങ്ങിൽ ആരും പങ്കെടുത്തില്ല. സൽമാൻ ആഘ സമ്മാനദാനച്ചടങ്ങിൽ പങ്കെടുക്കാതിരുന്നത് ഇപ്പോഴുണ്ടായ സംഭവങ്ങളുടെ സ്വാഭാവിക പ്രതികരണ ഭാഗമായിരിക്കാമെന്നും മത്സരശേഷം കളിക്കാർ സ്വാഭാവികമായി കൈ കൊടുത്ത് പിരിയുക എന്നത് കളിയുടെ ഭാഗമാണെന്നും പാക് കോച്ച് മൈക്ക് ഹെസ്സൺ പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


