പ്രധാന മന്ത്രിയുടെ സന്ദർശനം നടക്കാനിരിക്കെ മണിപ്പൂരില്‍ സംഘര്‍ഷം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്താനിരിക്കെ മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ സംഘര്‍ഷം. സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കെട്ടിയ തോരണം നശിപ്പിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുക്കുകയും പിന്നാലെ പോലീസും അക്രമികളും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. 2023 മേയില്‍ മണിപ്പൂരില്‍ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനമാണിത്. മോദിക്കെതിരെ പ്രതിഷേധവുമായി നിരോധിത സംഘടനകള്‍ രംഗത്തുവന്നത്തിന്റെ അടിസ്ഥാനത്തിൽ മേഖലയില്‍ വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



