ബെളിഞ്ച മഹബ്ബ മീലാദ് ഫ്രാഗ്രന്‍സ് സമാപിച്ചു
ബദിയടുക്ക: പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1500 മത് ജന്മദിനത്തോടനുബന്ധിച്ച് ബെളിഞ്ച മഹബ്ബ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന മീലാദ് ഫ്രാഗ്രന്‍സിന് പ്രൗഢ സമാപനം. പ്രസിഡണ്ട് മുഹമ്മദ് അക്കര പതാക ഉയര്‍ത്തി. അബൂബക്കര്‍ ഹിമമി സഖാഫി മഹ്‌ളറത്തുല്‍ ബദ്രിയക്ക് നേതൃത്വം നല്‍കി. മുക്രി മുഹമ്മദ് ഉസ്താദിന്റെ സ്മരണക്കായി സ്ഥാപിച്ച വാട്ടര്‍ കൂളറിന്റെ ഉദ്ഘാടനം ഐ സി എഫ് ഇന്റര്‍നാഷ്ണല്‍ നോളേജ് സെക്രട്ടറി ഹമീദ് സാഹിബ് പരപ്പ നിര്‍വ്വഹിച്ചു. സമാപന സംഗമത്തില്‍ ഹാഫിള് ശിഹാബ് ഹിമമി സഖാഫി പ്രാരംഭ പ്രാര്‍ത്ഥന നടത്തി. അക്കര മുഹമ്മദിന്റെ അധ്യക്ഷതയില്‍ ഹമീദ് പരപ്പ ഉദ്ഘാടനം ചെയ്തു. സമാപന കൂട്ടുപ്രാര്‍ത്ഥനക്ക് എസ് വൈ എസ് ബദിയടുക്ക സോണ്‍ ദഅവാ കാര്യ പ്രസിഡണ്ട് സയ്യിദ് അലി ഹൈദര്‍ ത്വല്‍ഹത്ത് തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കി. ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച ആമുഖ പ്രഭാഷണം നടത്തി. നാസര്‍ ഹിമമി സഖാഫി, അബ്ദുറസ്സാഖ് മിസ്ബാഹി നാരമ്പാടി, ബാതിഷ സുഹ്രി, ഇല്യാസ് ഹിമമി, നൗഫല്‍ ബി കെ, ജമാല്‍ അക്കര, സുബൈര്‍ ഗുരിയടുക്ക, അസീസ് പാലകം, എന്‍ കെ ഹമീദ്, അബ്ദുല്‍ ഖാദര്‍ നാരമ്പാടി, തുടങ്ങിയവര്‍ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



