കാഴ്ച പരിമിതരുടെ മീലാദ് ഫെസ്റ്റ് മശ്രിഖുല്‍ ഉലൂമില്‍ പ്രൗഢമായി

Sep 8, 2025 - 11:40
Sep 8, 2025 - 11:40
കാഴ്ച പരിമിതരുടെ മീലാദ് ഫെസ്റ്റ് മശ്രിഖുല്‍ ഉലൂമില്‍ പ്രൗഢമായി
കാഴ്ച പരിമിതരുടെ മീലാദ് ഫെസ്റ്റ് മശ്രിഖുല്‍ ഉലൂമില്‍ പ്രൗഢമായി

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ കാഴ്ച പരിമിതരുടെ കൂട്ടായ്മയായ അബ്ദുല്ല ഇബ്‌നു ഹദ്ദാദ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ തൃക്കരിപ്പൂര്‍ മുതല്‍ മഞ്ചേശ്വരം വരെയുള്ള നൂറോളം വരുന്ന കാഴ്ച പരിമിതരുടെ മീലാദ് ഫെസ്റ്റ് പട്‌ള മശ്രിഖുല്‍ ഉലൂം എഡ്യൂക്കേഷന്‍ സെന്ററില്‍ പ്രൗഢമായി. ട്രസ്റ്റ് ജില്ലാ പ്രസിഡന്റ അബ്ദുല്‍ അസീസ് മുസ്ലിയാര്‍ കുട്ടിയാളത്തിന്റെ അധ്യക്ഷതയില്‍ കാസര്‍കോട് ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകരായ ടിഎ ഷാഫി, എബി കുട്ടിയാനം, എസ് എം എ ജില്ലാ ഫിനാന്‍സ് സെക്രെട്ടറി ഇത്തിഹാദ് മുഹമ്മദ് ഹാജി, എസ് എസ് എഫ് ജില്ലാ സെക്രട്ടറി മുര്‍ഷിദ് പുളിക്കൂര്‍, എസ് വൈ എസ് മധുര്‍ സര്‍ക്കിള്‍ പ്രസിഡന്റ് സികെ ഹമീദ്, തൗസീഫ് പിബി ഗ്രൂപ്പ് ആശംസ അറിയിച്ചു സംസാരിച്ചു. ട്രസ്റ്റ് ജില്ലാ സെക്രട്ടറി അബൂബക്കര്‍സിദീഖ് ചൗക്കി, ട്രഷറര്‍ സമീര്‍ നീര്‍ച്ചാല്‍, മശ്രിഖുല്‍ ഉലൂം യുഎഇ പ്രസിഡന്റ് ശാസുദീന്‍ പിപി, ജനറല്‍ സെക്രട്ടറി മജീദ് പതിക്കാല്‍, മുഹമ്മദ് മീത്തല്‍, സുല്‍ത്താന്‍ മഹ്‌മൂദ് സംബന്ധിച്ചു. മശ്രിഖുല്‍ ഉലൂം ജനറല്‍ കണ്‍വീനര്‍ സത്താര്‍ പട്‌ള സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അഡ്വക്കേറ്റ് ഹാമിദ് അശ്റഫി നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 1
Dislike Dislike 1
Love Love 2
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 1