ആഗോള അയ്യപ്പ സംഗമം; വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: കേരള സര്‍ക്കാരില്‍ നിന്നും ആഗോള അയ്യപ്പ സംഗവുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും എന്താണ് പരിപാടിയുടെ ഉദ്ദേശമെന്നും കോടതി ചോദ്യമുയര്‍ത്തി. സംഗമത്തിന് പേരിട്ടത് ആരാണെന്നും എന്തിനാണ് സ്പോണ്‍സര്‍ഷിപ്പിലൂടെ പരിപാടി സംഘടിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു. ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുകയാണ് ലക്ഷ്യമെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ മറുപടി. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഹരജി ഫയിലില്‍ സ്വീകരിച്ച കോടതി സംഗമവുമായി ബന്ധപ്പെട്ട ഫണ്ടുസമാഹരണവും വരവുചെലവുകളും സംബന്ധിച്ച് കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും നിര്‍ദേശം നല്‍കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



