സേവനം സാമൂഹ്യ പ്രവര്‍ത്തകന്റെ മുഖ മുദ്രയാകണം: കേരള മുസ്ലിം ജമാഅത്ത് ശില്‍പ്പശാല സമാപിച്ചു
തൃക്കരിപ്പൂര്‍: സേവനം സാമൂഹ്യ പ്രവര്‍ത്തകരുടെ മുഖമുദ്രയായി മാറണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് തൃക്കരിപ്പൂര്‍ അല്‍ മുജമ്മയില്‍ സംഘടിപ്പിച്ച സംസ്ഥാന ശില്‍പ്പശാല എഡിറ്റ്-25 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ കരസ്പര്‍ശം ആവശ്യമുള്ളവര്‍ ചുറ്റുമുണ്ട്. അവര്‍ക്ക് കരുതലായി സാമൂഹ്യ പ്രവര്‍ത്തകര്‍ സജ്ജരാവണം. മനുഷ്യര്‍ക്കൊപ്പം എന്ന ശീര്‍ഷകത്തില്‍ കേരള മുസ്ലിം ജമാഅത് നടത്തുന്ന കര്‍മ സാമായികം ഈ ദൗത്യമാണ് നിര്‍വഹിക്കുന്നത്. കണ്ണൂര്‍- കാസര്‍കോട് ജില്ലകളിലെ ജില്ലാ- സോണ്‍ ഭാരവാഹികളും ആര്‍ ഡി അംഗങ്ങളും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ഭാരവാഹികളും സോണ്‍ നിരീക്ഷകരും ശില്‍പ്പശാലയില്‍ പങ്കെടുത്തു. മാര്‍ച്ച് മാസം വരെയുള്ള കര്‍മ പദ്ധതികള്‍ പ്രഖ്യാപിച്ചു. സയ്യിദ് ത്വയ്യിബുല്‍ ബുഖാരി പതാക ഉയര്‍ത്തി. കണ്ണൂര്‍ ജില്ല പ്രസിഡന്റ് അലികുഞ്ഞി ദാരിമിയുടെ അധ്യക്ഷത വഹിച്ചു. സംസ്ഥാന സാരഥികളായ മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍ വിഷയാവതരണം നടത്തി. പ്രൊഫ. യു സി അബ്ദുല്‍ മജീദ്, ഹാമിദ് ചൊവ്വ, മൂസല്‍ മദനി തലക്കി, സി കെ എം അഷ്റഫ് മൗലവി, വി സി അബ്ദുല്ല സഅദി, മുഹമ്മദ് സഖാഫി ചൊക്ലി, യൂസുഫ് മദനി ചെറുവത്തൂര്‍, ബഷീര്‍ പുളിക്കൂര്‍, എ പി എ റഹീം, റസ്സാഖ് മാണിയൂര്‍, എംടിപി ഇസ്മാഈല്‍ സഅദി, ജാബിര്‍ സഖാഫി, റഫീഖ് അണിയാരം, പി കെ അബ്ദുല്‍ റഹ്‌മാന്‍ മാസ്റ്റര്‍, അബ്ദുല്‍ റസ്സാഖ് സഖാഫി കോട്ടക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു. പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി സ്വാഗതവും ഹനീഫ് പാനൂര്‍ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0