പ്രവാചക അധ്യാപനത്തിലൂടെ മാത്രമേ സമാധാന ലോകം സാധ്യമാവുകയുള്ളൂ: സയ്യിദ് അത്വാഉള്ള തങ്ങള്‍ ഉദ്യാവരം

Aug 27, 2025 - 20:05
പ്രവാചക അധ്യാപനത്തിലൂടെ മാത്രമേ സമാധാന ലോകം സാധ്യമാവുകയുള്ളൂ: സയ്യിദ് അത്വാഉള്ള തങ്ങള്‍ ഉദ്യാവരം
പ്രവാചക അധ്യാപനത്തിലൂടെ മാത്രമേ സമാധാന ലോകം സാധ്യമാവുകയുള്ളൂ: സയ്യിദ് അത്വാഉള്ള തങ്ങള്‍ ഉദ്യാവരം

പുത്തിഗെ: ലോകം അശാന്തിയിലേക്കും അക്രമങ്ങളിലേക്കും നീങ്ങാനുള്ള കാരണം മാനവരാശിയുടെ പ്രവര്‍ത്തികളുടെ ഫലമാണെന്നും പ്രവാചക അധ്യാപനങ്ങള്‍ അംഗീകരിക്കുന്നതിലൂടെ മാത്രമേ സമാധാന ലോകം സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളുവെന്നും സയ്യിദ് അത്വാഉള്ള തങ്ങള്‍ ഉദ്യാവരം അഭിപ്രായപ്പെട്ടു. മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ പ്രകീര്‍ത്തന സദസ്സ് മൂന്നാം ദിനം പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് മൗലാ ജമലുല്ലൈലി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് മുത്തുകോയ തങ്ങള്‍ പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദ്രോസി തങ്ങള്‍, ആലിക്കുഞ്ഞി മദനി, മൂസ സഖാഫി കളത്തൂര്‍, ലത്തീഫ് സഖാഫി മൊഗ്രാല്‍, ഹസൈനാര്‍ സഖാഫി നാരമ്പാടി, ഹാജി അമീറലി ചൂരി, മുസ്തഫ സഖാഫി, അബ്ദുസ്സലാം അഹ്സനി, ജമാലുദ്ധീന്‍ സഖാഫി, കുഞ്ഞുമുഹമ്മദ് അഹ്സനി, ഇബ്രാഹിം അഹ്സനി സംബന്ധിച്ചു. ഉമര്‍ സഖാഫി കര്‍ന്നൂര്‍ സ്വാഗതം പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 1
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0