ചരിത്ര പഠനത്തിലൂടെ പ്രവാചക വ്യക്തിത്വത്തെ അടുത്തറിയുക: ഖാസി മദനി തങ്ങള്‍ മൊഗ്രാല്‍
പുത്തിഗെ: തിരുനബി ജീവിതത്തിന്റെ ചരിത്ര വര്‍ത്തമാനങ്ങളുടെ ഗതി നിര്‍ണ്ണയിച്ച ദേശമാണ് മക്കയെന്നും അത്തരം ചരിത്ര ദേശങ്ങളെ വിദ്യാര്‍ഥികള്‍ പഠന വിധേയമാക്കമെന്നും അത് വഴി തിരുനബി ജീവിതത്തെ കൂടുതല്‍ അനാവരണം ചെയ്യപ്പെടണമെന്നും ഖാസി സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ അഭിപ്രായപ്പെട്ടു. മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ പ്രകീര്‍ത്തന സദസ്സ് രണ്ടാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് ഷഫീഖ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. അബൂബക്കര്‍ കാമില്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഫഖ്‌റുദ്ധീന്‍ ഹദ്ദാദ് തങ്ങള്‍, സയ്യിദ് ഖലീലുറഹ്‌മാന്‍ ജീലാനി, സയ്യിദ് ഹബീബുറഹ്‌മാന്‍ ജീലാനി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, അബ്ദുറഹ്‌മാന്‍ അഹസനി, കെ എച്ച് അബ്ദുറഹ്‌മാന്‍ സഖാഫി, സുലൈമാന്‍ കരിവെള്ളൂര്‍, മൂസ സഖാഫി കളത്തൂര്‍, ഹാഫിസ് ഇല്യാസ് സഖാഫി പടലടുക്ക, ലത്തീഫ് സഖാഫി മൊഗ്രാല്‍, കാമനബയില്‍ മുഹമ്മദ് മുസ്ലിയാര്‍, ഹമീദ് സഖാഫി മേര്‍ക്കള, അബ്ദുള്ള മദനി നാരമ്പാടി, ഹാജി അമീറലി ചൂരി, അബ്ദുറസാഖ് ഹാജി മൊര്‍ത്തണ സംബന്ധിച്ചു. അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ സ്വാഗതവും ഉമര്‍ സഖാഫി കര്‍ന്നൂര്‍ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



