അനൈക്യത്തിന്റെ ചിന്താധാരകളെ വിശ്വാസികള്‍ കരുതിയിരിക്കുക: സഅദുല്‍ ഉലമ

Aug 26, 2025 - 11:45
അനൈക്യത്തിന്റെ ചിന്താധാരകളെ വിശ്വാസികള്‍ കരുതിയിരിക്കുക: സഅദുല്‍ ഉലമ

പുത്തിഗെ: വിശ്വാസി ഹൃദയങ്ങളില്‍ തിരുനബി സ്‌നേഹം ഊട്ടിയുറപ്പിക്കണമെന്നും തിരു ജീവിതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന നവീന വാദങ്ങളോടും വ്യാജ ത്വരീഖത്തുക്കാരോടും സുന്നികള്‍ക്ക് സന്ധിയില്ലെന്നും സമസ്ത കേന്ദ്ര മുശാവറ അംഗം സഅദുല്‍ ഉലമ മാണിക്കോത്ത് എ പി അബ്ദുള്ള മുസ്ലിയാര്‍ പറഞ്ഞു. മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷനു കീഴില്‍ പന്ത്രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന പ്രവാചക പ്രകീര്‍ത്തന സദസ്സ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് ഹസനുല്‍ തങ്ങള്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുഹിമ്മാത്ത് മുദരിസ് ഹസന്‍ ഹിമമി സഖാഫി മുഖ്യപ്രഭാഷണം നടത്തി. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് അബ്ദുല്‍ അസീസ് തങ്ങള്‍, സയ്യിദ് ശിഹാബ് ജിഫ്രി തങ്ങള്‍, സയ്യിദ് ഖലീല്‍ അല്‍ അഹ്ദല്‍, അബ്ദുറഹ്‌മാന്‍ അഹസനി, സുലൈമാന്‍ കരിവെള്ളൂര്‍, മുനീര്‍ ബാഖവി തുരുത്തി, സുലൈമാന്‍ സഖാഫി ദേശാങ്കുളം, അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ ചള്ളങ്കയം, അബൂബക്കര്‍ കാമില്‍ സഖാഫി, അബ്ദുസ്സലാം അഹ്‌സനി, കുഞ്ഞുമുഹമ്മദ് അഹ്‌സനി, ഹാജി അമീറലി ചൂരി, അബ്ദുല്ല ഹാജി ഉളുവാര്‍ ഏറോ സോഫ്റ്റ്, അലികുഞ്ഞി മദനി, കെ എച്ച് അബ്ദുറഹ്‌മാന്‍ സഖാഫി, ഹംസ സഖാഫി കുട്ടശ്ശേരി, യൂസുഫ് ഹാജി രിഫായി നഗര്‍, എ എം കന്തല്‍, ഡി എ മുഹമ്മദ് ചള്ളങ്കയം, അബ്ദുറഹ്‌മാന്‍ കട്ടനടുക്കം, മന്‍സൂര്‍ ഭായ് ചെന്നൈ, സിദ്ദീഖ് സഖാഫി ഉറുമി, അബ്ദുള്ള സുഹരി തുടങ്ങിയവര്‍ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0