മുഹമ്മദീയ സൗന്ദര്യം
വസന്തം വന്നു. വിശ്വാസിയുടെ സ്നേഹ ഭാജനംപ്രഥമ സ്യഷ്ടി വിശുദ്ധനബിയുടെ പിറവിയുടെ മാസം പ്രഥമവസന്തം. വിശ്വാസികളിൽ തിരുനബി(സ) സ്നേഹത്തിന്റെ ആനന്ദവും ആഹ്ലാദവും ആവേശവും അലയടിക്കുന്ന മഹനീയ മാസം. മുഹമ്മദ് നബി(സ) സൃഷ്ടികളിൽ ഏറ്റം ഉത്തമർ. അന്ത്യ പ്രാവാചകർ. ഇഹത്തിലും പരത്തിലും വിശ്വാസികളുടെ ശിപാർശകർ. ലോകാരുടെ കാരുണ്യം. മാലോകരുടെ സൗഭാഗ്യം . മാനവരാശിയുടെ മാർഗ്ഗ ദർശകൻ. സകല ചരാചര നായകർ. ലോകം മുഴുവൻ പ്രകീർത്തിക്കപ്പെടുന്ന രാജാവ് . പാരിന്റെ ഒളി. കരുണയുടെ കൈത്തിരി നീട്ടിയ റസൂൽ. മാനവികതയുടെ കമനീയ കൊട്ടാരംതീർത്ത മഹാ മനീഷി. മനുഷ്യത്വത്തിന്റെ മഹാ വിപ്ലം തീർത്ത നായകർ. മാനവന്റെ മനസിൽ പരസ്പര സ്നേഹത്തിന്റെ പൂക്കൾ വിരിയിച്ചവർ. അജ്ഞതയുടെ കൂരിരുൾ പാതയിൽ അക്ഷരദീപം തെളിച്ച ഗുരു. ഏക പരിപൂർണ്ണ മനുഷ്യൻ. അതുല്യർ.
ഹിന്ദുബ്നുഅബീ ഹാലത്ത് (റ) നബിയെ വർണിച്ച് പറയുന്നു: ഒത്ത ശരീര പ്രകൃതക്കാരനായിരുന്നു തിരു നബി(സ). അവിടുത്തെ നെഞ്ചും വയറും നേർരേഖയിലായിരുന്നു(ത്വബറാനി). തിരു നബി(സ) യുടെ കൂടെ കൂടുതൽ സഹവസിച്ച അനസ്(റ) വിന്റെ വാക്ക് ഇപ്രകാരമാരമാണ് 'ജനങ്ങളിൽ ഏറ്റവും സുന്ദര ശരീര ഘടനയുടെ ഉടമയായിരുന്നു മുത്ത്നബി(ഇബ്നു അസാക്കിർ). 'അതിയായ സൗന്ദര്യവും ഏറ്റവും നല്ലവിശേഷണത്തിന്റെ ഉടമയായിരുന്നു തിരുനബി' അബൂഹുറൈറ (റ) വിന്റെ വാക്കാണിത്. അധികം നീളമില്ല എന്നാൽ കുറിയ വരുമല്ല. ഒത്ത വലിപ്പം. അഴകേറും സുന്ദര രൂപം. കൗതുകത്താൽ കണ്ണുകൾ നോക്കി നിൽക്കും. കണ്ണുകൾ കാണാൻ കൊതിക്കുന്ന കമനീയമൃദുല മേനി. മിന്നിത്തിളങ്ങുന്ന പൂമേനി. ഹൃദയത്തിൽ കുളിര് നൽകുന്ന അഴക്. എത്ര കണ്ടാലും കൊതി തീരില്ല. പരിശുദ്ധം, പരിപൂർണ്ണം, അമാനുഷികം,അതിശയം, വർണ്ണനകൾക്കതീതം. ജനങ്ങൾക്കിടയിലാകുമ്പോൾ ഏറ്റവും നീളം നബിതങ്ങൾക്കായി അനുഭവപ്പെടുമായിരുന്നു എന്ന് അലി (റ) പറയുന്നുണ്ട്. നല്ല ഉയരമുള്ള രണ്ടാളുകളുടെ കൂടെ നടന്നാൽ അവരിൽ കൂടുതൽ ഉയരം ഹബീബായ തങ്ങൾക്കായിരുന്നു. ഒറ്റക്കാകുമ്പോൾ മിതമായ ഉയരമായിരുന്നു. ആയിശ ബീവിയുടെ വാക്കുകളാണിത്. തിളങ്ങുന്ന വെള്ളനിറത്തിൽ അൽപം ചുവപ്പ് നിഴലിച്ചു നിൽക്കുന്ന നിറം. വസ്ത്രം അഴിച്ചു മാറ്റിയാൽ ശരീരം പ്രകാശിക്കും. 'നബി തങ്ങളുടെ കണങ്കാലിന്റെ തിളക്കം ഇപ്പോഴും ഞാൻ കാണുന്നപോലെ'യുണ്ടെന്നത് ജുഹൈഫ(റ) ന്റെ വാക്കാണ്. പരിപൂർണ്ണമായും അസാധാരണ ശരീരം. ആ ശരീരത്തിൽ സ്പർശിക്കൽ, ആശരീരം സ്പർശിച്ചതിനെ തൊടൽ അത് വലിയ ഭാഗ്യമാണ്. ഇഹലോകത്തും പരലോകത്തും അത് മനസിലാക്കി പ്രവർത്തിച്ചവരാണ് സ്വഹാബികൾ .
അൻസാറുകളിൽ നിന്നുള്ള ഉസൈദ് ഇബ്നു ഹുദൈർ (റ) പറയുന്നു: 'ജനങ്ങളോട് തമാശ പറഞ്ഞും അവരെ ചിരിപ്പിച്ചും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, നബി (സ) ഒരു വടികൊണ്ട് അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഒരു ഭാഗത്ത് കുത്തി. നബി (സ): 'എന്നോട് ക്ഷമിക്കൂ' അദ്ദേഹം പറഞ്ഞു: 'തങ്ങളെ പ്രതികാരം ചെയ്യാൻ എന്നെ അനുവദിക്കുക. തങ്ങൾ എന്നെ അടിച്ചതുപോലെ ഞാൻ തങ്ങളെ അടിക്കും'. അദ്ദേഹം പറഞ്ഞു: 'തങ്ങൾ ഒരു ഷർട്ട് ധരിച്ചിരിക്കുന്നു, ഞാൻ ഷർട്ട് ധരിച്ചിരുന്നില്ല. അപ്പോൾ നബി (സ) തന്റെ ഷർട്ട് ഉയർത്തി, അദ്ദേഹം നബിയെ ആലിംഗനം ചെയ്ത് ചുംബിക്കാൻ തുടങ്ങി. അദ്ദേഹം പറഞ്ഞു: 'ദൈവദൂതരേ, ഞാൻ ഇത് ചെയ്യാൻ മാത്രമേ ആഗ്രഹിച്ചുള്ളൂ (അബൂദാവുദ്).
✍️അബ്ബാസ് സഖാഫി കാവുപുറം
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


