രാഹുല്‍ ഗാന്ധിയുടെ ചിത്രത്തിനൊപ്പം ഫേസ്ബുക്ക് പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Aug 24, 2025 - 17:15
രാഹുല്‍ ഗാന്ധിയുടെ ചിത്രത്തിനൊപ്പം ഫേസ്ബുക്ക് പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

പത്തനംതിട്ട: പീഡന പരാതികള്‍ക്ക് പിന്നാലെ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ചിത്രത്തിനൊപ്പമുള്ള കുറിപ്പുമായാണ് യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പോസ്റ്റ്. തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്ന തരത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് നിമിഷങ്ങള്‍ക്കുള്ളിലാണ് ഈ പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയിരിക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം: 'പരിഹസിച്ചു, കുറ്റപ്പെടുത്തി, സംഘടിതമായി അയാളെ ആക്രമിച്ചു. വീഴ്ത്താന്‍ ശ്രമിച്ചു, സ്തുതിപാടിയവര്‍ വിമര്‍ശകരായി. കുത്തിയിട്ടും പരിഭവങ്ങള്‍ ഇല്ലാതെ അയാള്‍ പോരാടുന്നു. കാരണം അയാള്‍ക്ക് ഈ പ്രസ്ഥാനമാണ് വലുത്. പദവികള്‍ക്കും അപ്പുറം അയാള്‍ കോണ്‍ഗ്രസുകാരനാണ്, രാഹുല്‍ ഗാന്ധി' എന്നായിരുന്നു പോസ്റ്റ്. വിവാദങ്ങള്‍ക്കിടെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ആദ്യ കുറിപ്പാണിത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0