മജ്‌ലിസുല്‍ ഉലമാഇസ്സഅദിയ്യീന്‍ അനുസ്മരണ പ്രാര്‍ത്ഥന സംഗമം സംഘടിപ്പിച്ചു
കാസറഗോഡ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ നേതാക്കളും ജാമിഅ സഅദിയ്യ സാരഥികളുമായിരുന്ന ശൈഖുനാ പി എ അബ്ദുല്ല മൗലവി മട്ടനൂര്‍, കന്‍സുല്‍ ഉലമാ ചിത്താരി ഹംസ മുസ്ലിയാര്‍, നിബ്രാസുല്‍ ഉലമാ എ കെ അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍, താജുല്‍ ഫുഖആഹ് ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ അനുസ്മരണ പ്രാര്‍ത്ഥന സംഗമം സമസ്ത സെന്റനറി ഹാളില്‍ നടന്നു. ജില്ലാ മജ്‌ലിസുല്‍ ഉലമാഇസ്സഅദിയ്യീന്‍ (എം.യു.എസ്) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് ഹസന്‍ സഅദി മള്ഹര്‍ അദ്ധ്യക്ഷം വഹിച്ചു. എം.യു.എസ് കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി ചിയ്യൂര്‍ അബ്ദുല്ല സഅദി ഉദ്ഘാടനം ചെയ്തു. മൊയ്തു സഅദി ചേരൂര്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. അഹ്‌മദ് സഅദി ചെങ്കള, മുനീര്‍ സഅദി നെല്ലിക്കുന്ന്, എം.ടി.പി ഇസ്മാഈല്‍ സഅദി അനുസ്മരണ പ്രഭാഷണം നടത്തി. ഇബ്രാഹിം സഅദി പള്ളത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഅദി പെരിയടുക്ക, ശാഹുല്‍ ഹമീദ് സഅദി കൊടിയമ്മ, ലത്തീഫ് സഅദി കട്ടത്തടുക്ക, ബഷീര്‍ സഅദി ഉപ്പിന, ഹാഫിള് അഹ്‌മദ് സഅദി ചേരൂര്‍ സംബന്ധിച്ചു. ബാരിക്കാട് അബ്ദുല്‍ ഖാദിര്‍ സഅദി സമാപന പ്രാര്‍ത്ഥന നടത്തി. സുലൈമാന്‍ സഅദി കൊട്ട്യാടി സ്വാഗതവും നൗഫല്‍ സഅദി ഉദിനൂര്‍ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



