പേരാല്‍ അഹ്ദലിയ നഗര്‍ മസ്ജിദ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Aug 15, 2025 - 17:47
Aug 15, 2025 - 17:50
പേരാല്‍ അഹ്ദലിയ നഗര്‍ മസ്ജിദ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കുമ്പള: പേരാല്‍ അഹ്ദലിയ്യ നഗര്‍ മസ്ജിദ് ഹാജര്‍ ജുമാ മസ്ജിദ് മദ്രസത്തുല്‍ അഹ്ദലിയ്യ കമ്മിറ്റിയുടെ കീഴില്‍ 79ാം സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. ഐ സി എഫ് ദുബൈ കമ്മിറ്റി സാരഥി ശരീഫ് പേരാല്‍ പതാക ഉയര്‍ത്തി. മുദരിസ് മുഹ്യദ്ദീന്‍ ഹനീഫി സ്വാതന്ത്ര്യ സന്ദേശ പ്രഭാഷണം നടത്തി. മുസ്ലിം ജമാഅത്ത് കുമ്പള സോണ്‍ സെക്രട്ടറി എം എ മുഹമ്മദ് ഹാജി, ജമാഅത്ത് സെക്രട്ടറി എം എസ് മുഹമ്മദ്, എം എ അസീസ്, മൊയ്ദീന്‍ ദീനടുക്കം, യൂനുസ് സുറൈജി പ്രസംഗിച്ചു. അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ കാമണാല്‍ സ്വാഗതവും മുഹമ്മദ് തലപ്പാടി നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 3
Dislike Dislike 0
Love Love 1
Funny Funny 1
Angry Angry 0
Sad Sad 0
Wow Wow 0