കേരള സാഹിത്യോത്സവ്; ജലീല്‍ മുക്കൂറിനിത് പരിശ്രമത്തിനുള്ള അംഗീകാരം
പുത്തിഗെ: 32 മത് കേരള കേരള സാഹിത്യോത്സവില്‍ ജില്ലക്ക് അഭിമാന നേട്ടം കൈവരിക്കുന്നതില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ജലീല്‍ മുക്കൂറിന് അഭിനന്ദന പ്രവാഹം. ചുമരെഴുത്തിലും പോസ്റ്റര്‍ ഡിസൈനിംഗിലുമാണ് ഒന്നാം സ്ഥാനം നേടിയത്. മത്സരിച്ച രണ്ടിനത്തിലും ഒന്നാം സ്ഥാനം നേടാന്‍ കഴിഞ്ഞുവെന്നതില്‍ വലിയ സന്തോഷത്തിലാണ്. യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍ സാഹിത്യോത്സവുകളുടെ വേദി ഒരുക്കുന്നതില്‍ ജലീലിന്റെ കലകള്‍ ശ്രദ്ധേയമായിരുന്നു. പരിശ്രമത്തിനുള്ള അംഗീകരമായാണ് ഈ വിജയത്തിനെ വിലയിരുത്തുന്നത്.മികച്ച സംഘാടകനായ ജലീല്‍ ബദിയടുക്ക ഡിവിഷനിലെ കുമ്പടാജെ സെക്ടര്‍ എക്‌സിക്യൂട്ടീവ് അംഗവും മുക്കൂര്‍ യൂണിറ്റ് പ്രസിഡണ്ടും മുഹിമ്മാത്ത് കുല്ലിയ്യ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയുമാണ്. ചുമരെഴുത്തില്‍ ജലീലും രിഫായി തുപ്പക്കല്ലും ടീമായാണ് മത്സരിച്ചത്.
What's Your Reaction?
Like
0
Dislike
0
Love
1
Funny
0
Angry
0
Sad
0
Wow
0



