കടല്‍ കടന്ന് ഹില്ലി അക്വ; കേരള സര്‍ക്കാര്‍ ബ്രാന്‍ഡിന് മികച്ച നേട്ടം
കൊച്ചി: മികച്ച നേട്ടവുമായി മുന്നേറുന്ന കേരള സര്‍ക്കാരിന്റെ കുപ്പിവെള്ള ബ്രാന്‍ഡായ ഹില്ലി അക്വ ദുബൈയിലേക്ക് കയറ്റുമതി ആരംഭിച്ചു. ദക്ഷിണേന്ത്യയില്‍നിന്ന് ദുബൈയിലേക്ക് കുപ്പിവെള്ളം കയറ്റുമതി ചെയ്യുന്ന ഏക സ്ഥാപനമാണ് ഹില്ലി അക്വ. സംസ്ഥാന ജലവിഭവ വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (കെ.ഐ.ഐ.ഡി.സി.) ഉടമസ്ഥതയിലുള്ളതാണ് ഈ കുടിവെള്ള ബ്രാന്‍ഡ്.
പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് കണ്ടെയ്നര്‍ കുപ്പിവെള്ളമാണ് ഇതിനോടകം ദുബൈയിലേക്ക് കയറ്റുമതി ചെയ്തത്. യു.എ.ഇ., സൗദി അറേബ്യ, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത് തുടങ്ങിയ ജി.സി.സി. രാജ്യങ്ങളിലേക്ക് ഹില്ലി അക്വയുടെ എല്ലാ ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്യാന്‍ തീരുമാനമുണ്ട്.
തിരുവനന്തപുരത്ത് നടന്ന ഗ്ലോബല്‍ ട്രാവല്‍ മീറ്റിലാണ് കയറ്റുമതിക്കുള്ള ധാരണയായത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


