അനുസ്മരണ സംഗമവും സ്വാഗതസംഘം രൂപീകരണവും നാളെ സഅദിയ്യയില്‍

Aug 5, 2025 - 10:02
അനുസ്മരണ  സംഗമവും സ്വാഗതസംഘം രൂപീകരണവും നാളെ സഅദിയ്യയില്‍

ദേളി: ജാമിഅ സഅദിയ്യ വൈസ് പ്രസിഡന്റായിരുന്ന കെ പി ഹംസ മുസ് ലിയാര്‍ ചിത്താരി, ശരീഅത്ത് കോളേജ് പ്രിന്‍സിപ്പളായിരുന്ന എ കെ അബ്ദുല്‍ റഹ്‌മാന്‍ മുസ് ലിയാര്‍, ബേക്കല്‍ ഇബ്രാഹിം മുസ് ലിയാര്‍ എന്നീ മഹാന്മാരുടെ അനുസ്മരണവും താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍ ആണ്ട് നേര്‍ച്ച, സഅദിയ്യ സനദ് ദാന പരിപാടിയുടെ സ്വാഗതസംഘ രൂപീകരണവും നാളെ ബുധന്‍ ദേളി സഅദിയ്യയില്‍ നടക്കും.
രാവിലെ 10 മണിക്ക് നടക്കുന്ന എം എ ഉസ്താദ് മഖ്ബറ സിയാറത്തിന് സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന പരിപാടി കേരള മുസ് ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സഅദിയ്യ സീനിയര്‍ വൈസ് പ്രസിഡന്റ് പട്ടുവം കെ പി അബൂബക്കര്‍ മുസ് ലിയാരുടെ അധ്യക്ഷതയില്‍ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി എ പി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത്, വിദ്യാഭ്യാസ സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് ആമുഖ പ്രഭാഷണം നടത്തും. ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, ശരീഅത്ത് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍  കെ കെ ഹുസൈന്‍ ബാഖവി, സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസി പ്രസംഗിക്കും. ഉബൈദുല്ലാഹി സഅദി നദവി, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി അനുസ്മരണ പ്രഭാഷാണം നടത്തും. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതം പറയും.
സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍, സയ്യിദ് മുഹമ്മദ് അശ്റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി മള്ഹര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍അഹ്ദല്‍ കണ്ണവം, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, സയ്യിദ് ഹിബത്തുല്ല അഹ്സനി അല്‍മശ്ഹൂര്‍, കെ പി എസ് തങ്ങള്‍ ബേക്കല്‍, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, അബ്ദുല്‍ ഹകീം സഅദി, അലിക്കുഞ്ഞി ദാരിമി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്ലത്വീഫ് സഅദി കൊട്ടില, അലി അസ്‌കര്‍ ബാഖവി, സുലൈമാന്‍ കരിവെള്ളൂര്‍, അഷ്റഫ് സഅദി മല്ലൂര്‍, എ കെ അബ്ദുല്‍ വാഹിദ് സഅദി, കെ പി അസീസ് അമാനി, അബ്ദുല്‍ ജലീല്‍ ബ്രൈറ്റ്, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, അബൂബക്കര്‍ ഹാജി ബേവിഞ്ച, ശാഫി ഹാജി കീഴൂര്‍, സിപി അബ്ദുല്ല ഹാജി ചെരുമ്പ, അബ്ദുറസാഖ് ഹാജി മേല്‍പ്പറമ്പ്, തുടങ്ങിയവര്‍ സംബന്ധിക്കും. സമാപന പാര്‍ത്ഥനയ്ക്ക് പി മുഹമ്മദ് സ്വാലിഹ് സഅദി നേതൃത്വം നല്‍കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0