ഹജ്ജ് 2026; അപേക്ഷ തീയ്യതി നീട്ടി
കോഴിക്കോട്: ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ 2026 ന് ഹജ്ജിന് അപേക്ഷിക്കുന്നതിനുള്ള തീയതി ഏഴു വരെ നീട്ടി. ഇന്നലെ അവസാനിക്കുമെന്ന് അറിയിച്ച തീയ്യതിയാണ് ഈ മാസം ഏഴുവരെ നീട്ടിയത്. ഹജ്ജിന് ആഗ്രഹിക്കുന്ന പലര്‍ക്കും പാസ്സ്പോര്‍ട്ട് ലഭിക്കാത്ത സാഹചര്യത്തിലാണ് വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ അഭ്യര്‍ഥന പ്രകാരം ഹജ്ജ് അപേക്ഷാ തീയതി നീട്ടുന്നതെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. ജൂലൈ ഏഴ് മുതലാണ് ഹജ്ജ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. ഹജ്ജ് അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയായാല്‍ ഉടനെ ഹജ്ജ് നറുക്കെടുപ്പ് നടത്തും. തിരഞ്ഞെടുക്കപ്പെടുന്ന ഹാജിമാര്‍ 20 ന് മുമ്പായി ആദ്യ ഗഡുവായ 1,52,300 രൂപ അടക്കണം. ഹജ്ജ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ദീര്‍ഘിപ്പിക്കണമെന്ന് സംസ്ഥാന ഹജ്ജ് മന്ത്രി വി അബ്ദുര്‍റഹ്‌മാന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനോടും കേന്ദ്ര ഹജ്ജ് കമ്മിറ്റിയോടും ആവശ്യപ്പെട്ടിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



