സഅദിയ്യ: സന്ദേശ പ്രചരണ ക്യാമ്പയിന് ഇന്ന് തുടക്കം
സൗദി: ഒക്ടോബറില്‍ സഅദിയ്യയില്‍ നടക്കുന്ന സ്ഥാപന നേതൃത്വമായിരുന്ന താജുല്‍ ഉലമ, നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചയുടെയും സഅദിയ്യ സനദ് ദാനത്തിന്റെയും സൗദി തല സന്ദേശ പ്രചരണത്തിന് ഇന്ന് (വെള്ളി) തുടക്കമാവും.
ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സൂമിലൂടെ സന്ദേശ പ്രഖ്യാപനം നടത്തും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം നിര്‍വഹിക്കും.
കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ദുല്‍ റഷീദ് സഖാഫി മുക്കം, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, സിറാജ് കുറ്റ്യാടി, ഹമീദ് പരപ്പ, അഹമ്മദ് കെ മാണിയൂര്‍, യൂസഫ് സഅദി ബംബ്രാണ, ഹനീഫ് ബേര്‍ക്ക, നൗഫല്‍ സി പി, ബഷീര്‍ തലപ്പാടി, ഉമറുല്‍ ഫാറൂഖ് സഖാഫി, ഇസ്മായില്‍ സഅദി പാറപ്പള്ളി, മുസ്തഫ സഅദി ക്ലാരി എന്നിവര്‍ സംബന്ധിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



