മുന് മുഖ്യമന്ത്രി വി എസിനെ അധിക്ഷേപിച്ച അധ്യാപകനെതിരെ നടപടി
തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച മുന് മുഖ്യമന്ത്രിയും മുതിര്ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച അധ്യാപകന് അനൂപ് വിയെ ജോലിയില് നിന്ന് സസ്പെന്ഡ് ചെയ്തതായി പൊതുവിദ്യാഭ്യാസ ഡയറക്ടര് അറിയിച്ചു. ആറ്റിങ്ങല് ഗവ. ബോയ്സ് എച്ച് എസ് എസിലെ അധ്യാപകനാണ് ഇദ്ദേഹം. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വി എസിന്റെ മരണ വാര്ത്തക്ക് പിന്നാലെ അനൂപ് അധിക്ഷേപം നടത്തിയത്. അനൂപിനെതിരെ വിദ്യാഭ്യാസ വകുപ്പ് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി അഭിഭാഷകനും സേവ് നിമിഷപ്രിയ ആക്ഷന് കൗണ്സില് നിയമോപദേഷ്ടാവുമായ അഡ്വ. സുഭാഷ് ചന്ദ്രന് കെ ആര് ആവശ്യപ്പെട്ടിരുന്നു. അധിക്ഷേപത്തിന് പിന്നാലെ പോലീസ് കേസെടുത്തിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



