സല്‍മാനുല്‍ ഫാരിസിന്റെ മരണം; തേങ്ങലടക്കാനാവാതെ നാട്

Jul 17, 2025 - 17:43
Jul 17, 2025 - 17:47
സല്‍മാനുല്‍ ഫാരിസിന്റെ മരണം; തേങ്ങലടക്കാനാവാതെ നാട്

കുണിയ: ബൈക്കപകടത്തില്‍ മരണപ്പെട്ട മുഹിമ്മാത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥി അബ്ദുല്‍ റഹ്‌മാന്‍ സല്‍മാനുല്‍ ഫാരിസിന്റെ(19) വിയോഗം താങ്ങാനാവാതെ നാട്. നിലവില്‍ മംഗളൂരുവിലെ ശ്രീ ദേവി കോളേജിലെ വിദ്യാര്‍ത്ഥിയായ ഫാരിസ് ബൈക്ക് യാത്രക്കിടെ ബട്ടത്തൂര്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ട ബസിന് പിറകില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫാരിസിനെ ഉടന്‍ തന്നെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. സൗമ്യ സ്വഭാവവും പഠന മികവും പുലര്‍ത്തിയിരുന്ന ഫാരിസ് മുഹിമ്മാത്ത് ജൂനിയര്‍ ശരീഅത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥിയും മുഹിമ്മാത്ത് അബുദാബി ഓര്‍ഗനൈസര്‍ കുണിയയിലെ കെ.വി അബ്ദുല്ലയുടെ മകനുമാണ്. പോസ്റ്റ്‌മോര്‍ട്ട് നടപടികള്‍ക്ക് ശേഷം നടന്ന മയ്യിത്ത് നിസ്‌കാരത്തിന് സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ മുഹിമ്മാത്ത് നേതൃത്വം നല്‍കി. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ഹസൈനാര്‍ സഖാഫി കുണിയ, ജബ്ബാര്‍ മിസ്ബാഹി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍ വീട്ടിലെത്തി അനുശോചിച്ചു. എസ്.എസ്.എഫ് കുണിയ യൂണിറ്റ് പ്രവര്‍ത്തകനും കൂടിയായ ഫാരിസിന്റെ വിയോഗം നാടിനെ കണ്ണീരാഴ്ത്തിയിക്കുകയാണ്.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 2
Funny Funny 0
Angry Angry 0
Sad Sad 4
Wow Wow 0