റവാഡ ചന്ദ്രശേഖറിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം; 1995ലെ പിണറായി വിജയന്റെ നിയമസഭാ പ്രസംഗ രേഖ പുറത്ത

Jul 13, 2025 - 17:58
റവാഡ ചന്ദ്രശേഖറിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം; 1995ലെ പിണറായി വിജയന്റെ  നിയമസഭാ പ്രസംഗ രേഖ പുറത്ത

തിരുവനന്തപുരം: കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ രേഖ പുറത്ത്. അന്നത്തെ എഎസ്പി ആയിരുന്ന ഇപ്പോഴത്തെ ഡിജിപി റവാഡ ചന്ദ്രശേഖറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ 1995 ജനുവരി മുപ്പതിന്  നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ രേഖയാണ്  പുറത്ത് വന്നത്. റവാഡ ചന്ദ്രശേഖറിന് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടതായാണ് രേഖയില്‍ വ്യക്തമാക്കുന്നത്. ലാത്തിച്ചാര്‍ജില്‍ മാരകമായി പരുക്കേറ്റ് വീണുകിടക്കുകയായിരുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ജയരാജന്‍ വെടിവെക്കാനുള്ള ഒരുക്കം കണ്ടിട്ട് നിങ്ങള്‍ വെടിവെക്കരുത് എന്ന് പറയുകയുണ്ടായെങ്കിലും ഞങ്ങള്‍ക്ക് വെടിവെപ്പ് ഒരു പരിശീലനമാണ് എന്ന് റവാഡ പറഞ്ഞതായി പിണറായി വിജയന്‍ നിയമസഭ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ചെറുപ്പക്കാരുടെ ദേഹത്ത് വെടിവെക്കുന്നത് പരിശീലനം ആയി കാണുന്ന എ എസ്പി ആണ് റവാഡ എന്നും പിണറായി വിജയന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേരള പോലീസ് തലപ്പത്തേക്ക് റവാഡ ചന്ദ്രശേഖറിന്റെ നിയമനത്തിനെതിരെ കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട് പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുകയും വിവാദമുണ്ടാവുകയും ചെയ്തിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0