അഹ്‌മദാബാദ് വിമാനാപകടം; പൈലറ്റുമാരുടെ പിഴവെന്ന ആരോപണം നിഷേധിച്ച് പൈലറ്റ്സ് അസോസിയേഷന്‍

Jul 12, 2025 - 18:46
അഹ്‌മദാബാദ് വിമാനാപകടം; പൈലറ്റുമാരുടെ പിഴവെന്ന ആരോപണം നിഷേധിച്ച് പൈലറ്റ്സ് അസോസിയേഷന്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ജൂണ്‍ 12-ന് അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തത്തെക്കുറിച്ചുള്ള എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടിനെ തള്ളി ഇന്ത്യന്‍ പൈലറ്റുമാരുടെ സംഘടനയായ എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ. പൈലറ്റുമാരുടെ പിഴവാണ് ദുരന്തത്തിനിടയാക്കിയന്ന റിപ്പോര്‍ട്ടിനെ സംഘടന കുറ്റപ്പെടുത്തി. അപകട കാരണത്തെക്കുറിച്ച് വസ്തുതാപരവുമായ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. 
അന്വേഷണത്തില്‍ സുതാര്യതയില്ലെന്നും, പരിചയസമ്പന്നരായ പൈലറ്റുമാരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ അറിവോട് കൂടിയല്ലാതെയാണ് മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട്  ചോര്‍ന്നതെന്നും പൈലറ്റ്സ് അസോസിയേഷന്‍ ആരോപിച്ചു. 
കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡിംഗില്‍ പൈലറ്റുമാരുടെ വോയിസ് ലഭിച്ചതിനു പിന്നാലെയാണ് പൈലറ്റുമാരുടെ പിഴവാണ് അപകടകാരണമെന്ന ആരോപണം ഉയര്‍ന്നു വന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0