പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടെ ആരോഗ്യ മേഖലയെ പ്രശംസിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍
തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. 2023 - 24 വര്‍ഷം രാജ്യത്തെ ആരോഗ്യ മേഖലയില്‍ കേരളം നാലാം സ്ഥാനത്താണെന്നും സര്‍ക്കാരിന്റെ ഇടപെടലില്ലാതെ ഇത് സാധ്യമാകില്ലെന്നും ഇക്കാര്യത്തില്‍ എല്ലാവരും സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്‌കൂള്‍ കരിക്കുലത്തില്‍ ഫസ്റ്റ് എയ്ഡ് പാഠങ്ങള്‍ ഉള്‍പ്പെടുത്താനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമങ്ങളെ ഗവര്‍ണര്‍ അഭിനന്ദിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



