വെടി നിര്‍ത്തല്‍ ചര്‍ച്ചയില്‍ നിന്നും പിന്മാറി ഇസ്രായേല്‍
ഗസ്സ: ഗസ്സയില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന കൂട്ടക്കുരുതിയില്‍ നിന്നും പിന്മാറുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ചര്‍ച്ചയില്‍ നിന്ന് ഇസ്റാഈല്‍ പിന്മാറി. യു എസ് പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ വെടി നിര്‍ത്തണമെന്ന ആവശ്യം ഇസ്റാഈല്‍ പ്രധാനമന്ത്രി അംഗീകരിച്ചില്ല. ശാശ്വത യുദ്ധവിരാമത്തിന് ഇസ്രാഈല്‍ വിസമ്മതിച്ചതോടെ ചര്‍ച്ച താത്കാലികമായി നിര്‍ത്തിയേക്കും. വെടിനിര്‍ത്തല്‍ പ്രഖ്യാപനമൊന്നുമില്ലാതെ ട്രംപുമായുള്ള ചര്‍ച്ചക്ക് ശേഷം നെതന്യാഹു വൈറ്റ്ഹൗസില്‍ നിന്ന് മടങ്ങി. ചര്‍ച്ചക്ക് കൂടുതല്‍ സമയം ആവശ്യമാണെന്ന് മധ്യസ്ഥരായ ഖത്വറും അറിയിച്ചു. ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന് നാലിലധികം തവണ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നു. ട്രംപിന്റെ വാക്കിന് പിന്നാലെ പശ്ചിമേഷ്യയും ഗസ്സയും 60 ദിവസത്തെ വെടിനിര്‍ത്തലും തുടര്‍ന്ന് ശാശ്വത വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകളും ആരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. അതിനിടെ ഇന്ന് നടന്ന ട്രംപുമായുള്ള രണ്ടാം കൂടിക്കാഴ്ചയില്‍ ഇസ്റാഈല്‍ യുദ്ധവിരാമത്തിനുള്ള വഴികള്‍ പൂര്‍ണമായി അടച്ചുവെന്ന വിധത്തിലുള്ള റിപോര്‍ട്ടുകളാണ് മാധ്യമങ്ങള്‍ നല്‍കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



