സമസ്ത പണ്ഡിത സമ്മേളനം 16 ന് മദീന മഖ്ദൂമില്‍

Jul 3, 2025 - 13:10
സമസ്ത പണ്ഡിത സമ്മേളനം 16 ന് മദീന മഖ്ദൂമില്‍

കുമ്പള: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കുമ്പള മേഖല പണ്ഡിത സമ്മേളനവും വാര്‍ഷിക കൗണ്‍സിലും ഈ മാസം 16 ബുധനാഴ്ച രാവിലെ 10.30 മുതല്‍ കളത്തൂര്‍ മദീന മഖ്ദൂമില്‍ നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം അലവി സഖാഫി കൊളത്തുര്‍, ഹുസൈന്‍ സഅദി കെ.സി. റോഡ്, അബ്ദുല്‍ റഹ്‌മാന്‍ അഹ്‌സനി, അബ്ദുല്‍ മജീദ് ഫൈസി കൊടിയമ്മ എന്നിവര്‍ നേതൃത്വം വഹിക്കും. ഇത് സംബന്ധമായി ചേര്‍ന്ന മേഖല മുശാവറയില്‍ അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് അഹ്‌മദ് കബീര്‍ ജമലുല്ലൈലി തങ്ങള്‍  ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. വി.പി അബ്ദുല്ല ഫൈസി മൊഗ്രാല്‍, അബ്ദുസ്സലാം ദാരിമി കുബണൂര്‍,എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ .സയ്യിദ് യാസീന്‍ തങ്ങള്‍ ബായാര്‍ ,ശാഫി മദനി മുളിയടുക്ക,  അബ്ദുസ്സലാം അഹ്‌സനി, ഇബ്രാഹിം സഅദി മുഗു, ഹമീദ് ദാരിമി പാടലടുക്ക, എ കെ സി സഖാഫി, അബൂബക്കര്‍ സഅദി, യുസുഫ് ഫാളിലി തുടങ്ങിയവര്‍ സംബന്ദിച്ചു. ജമാല്‍ സഖാഫി പെര്‍വാഡ് സ്വാഗതവും മുസ സഖാഫി കളത്തൂര്‍ നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0