ടൂറിസത്തില്‍ വന്‍ മുന്നേറ്റവുമായി യു എ ഇ

Jun 28, 2025 - 13:14
Jun 28, 2025 - 13:15
ടൂറിസത്തില്‍ വന്‍ മുന്നേറ്റവുമായി യു എ ഇ

ദുബൈ: ടൂറിസം മേഖലയില്‍ വന്‍ മുന്നേറ്റവുമായി യു എ ഇ. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലൊന്നായി  യു എ ഇ യെ വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സില്‍ അംഗീകരിച്ചു. സന്ദര്‍ശകര്‍ ചെലവ് ചെയ്യുന്നത് 21,730 കോടി ദിര്‍ഹത്തിലെത്തി. 2023 നെ അപേക്ഷിച്ച് 5.8 ശതമാനവും 2019 നെ അപേക്ഷിച്ച് 30.4 ശതമാനവും വളര്‍ച്ച ടൂറിസം മേഖലയില്‍ യു എ ഇ രേഖപ്പെടുത്തി. ആഭ്യന്തര ടൂറിസത്തില്‍ നിന്ന് 5,760 കോടി ദിര്‍ഹം നേടി. 2023നെ അപേക്ഷിച്ച് 2.4 ശതമാനവും 2019 നെ അപേക്ഷിച്ച് 41 ശതമാനവും വര്‍ധനവ് രേഖപ്പെടുത്തി.  2024-ല്‍ യു എ ഇയുടെ യാത്രാ, ടൂറിസം മേഖല രാജ്യത്തിന്റെ ജി ഡി പിയില്‍ 25730 കോടി സംഭാവന ചെയ്തു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ടൂറിസം മേഖലയെ പ്രശംസിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0