യാത്രാ വിമാനങ്ങളുടെ യാദൃശ്ചിക നിര്‍ത്തിവെക്കലുകള്‍ പ്രവാസികളെ പെരുവഴിയിലാക്കുന്നു: ദാറുല്‍ ഇഹ്‌സാന്‍ പ്രവാസി മീറ്റ്

ബദിയടുക്ക: യാത്ര വിമാനങ്ങള്‍ യാദൃശ്ചികമായി നിര്‍ത്തിവെക്കുന്ന നടപടികള്‍ പ്രവാസികളെ പെരുവഴിയിലാക്കുകയാണ്. ദീര്‍ഘദൂര യാത്ര ചെയ്ത് വിമാനത്താവളം വരെ എത്തിയതിന് ശേഷമാണ് പലര്‍ക്കും യാത്ര റദ്ദ് ചെയ്ത വിവരം ലഭിക്കുന്നത്. ഇത്തരം ഹീന ചെയ്തികള്‍ക്കെതിരെ സര്‍ക്കാര്‍ ആവശ്യമായ നിയമ നടപടി കൈകൊള്ളണമെന്ന് ദാറുല്‍ ഇഹ്‌സാനില്‍ നടന്ന പ്രവാസി മീറ്റ് ആവശ്യപ്പെട്ടു.
സയ്യിദ് സഅദുദ്ധീന്‍ തങ്ങള്‍ ആദൂര്‍ പ്രാര്‍ത്ഥന നടത്തി.ബഷീര്‍ സഖാഫി കൊല്യത്തിന്റെ അധ്യക്ഷതയില്‍ അബ്ദുന്നാസിര്‍ നഈമി നെല്ലിക്കട്ട ഉദ്ഘാടനം ചെയ്തു. ശെരീഫ് സഖാഫി മാണി വിഷയാവതരണം നടത്തി.
അബ്ദുല്ല സുഹ്രി തുപ്പക്കല്‍(സൗദി) അബ്ദുല്‍ സത്താര്‍ കോരിക്കാര്‍ (സൗദി), കന്തല്‍ അബ്ദുല്ല ഹാജി,(ജിദ്ദ) ഇബ്‌റാഹിം കാര്‍വാര്‍ (ഖത്തര്‍), മുത്തലിബ് ബാറടുക്ക(ഖത്തര്‍), മുസ്തഫ പിലാങ്കട്ട (ഖത്തര്‍), ഖലീലു റഹ്‌മാന്‍ പിലാങ്കട്ട (ദുബൈ) ശരീഫ് പിലാങ്കട്ട ഖത്തര്‍ സംബന്ധിച്ചു. ശിഹാബുദ്ധീന്‍ സഖാഫി സ്വാഗതവും മഷ്ഹൂദ് അല്‍ ഹികമി നന്ദിയും പറഞ്ഞു.
What's Your Reaction?






