23 വര്‍ഷത്തിനിടെ സൈപ്രസിലെത്തി ഇന്ത്യന്‍ പ്രധാന മന്ത്രി; സ്വീകരണമൊരുക്കി പ്രസിഡന്റ
ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി സൈപ്രസിലെത്തിയ പ്രധാന മന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വീകരണമൊരുക്കി സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സില്‍. അദ്ദേഹം നേരിട്ടെത്തി പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചു. കഴിഞ്ഞ 23 വര്‍ഷത്തിനിടെ സൈപ്രസില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഇന്ന് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തും. പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടക്കുന്ന ചടങ്ങില്‍ നരേന്ദ്ര മോദിക്ക് ആചാരപരമായ സ്വീകരണമാണ് സൈപ്രസ് ഒരുക്കിയിരിക്കുന്നത്. വ്യാപാരം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, സാംസ്‌കാരിക വിനിമയം എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളും സന്ദര്‍ശനത്തിന്റെ ഭാഗമായി നടക്കും.
സന്ദര്‍ശനത്തെ ചരിത്രപരമെന്നും സഹകരണത്തിന്റെ പുതിയ അധ്യായമാണ് ഇവിടെ ആരംഭിക്കുന്നതെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. അതോടൊപ്പം മോദിയുടെ സൈപ്രസ് സന്ദര്‍ശനം തുര്‍ക്കിക്കുള്ള മുന്നറിയിപ്പാണെന്നും വിലയിരുത്തലുകളുണ്ട്. സൈപ്രസിന്റെ മൂന്നിലൊന്ന് കൈവശപ്പെടുത്തിയിരിക്കുന്നത് തുര്‍ക്കി പിന്തുണയുള്ള വിമതരാണ്. ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ പാക്കിസ്ഥാനെ പിന്തുണച്ച തുര്‍ക്കിയുടെ നടപടിക്കെതിരെ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. നൂറോളം ഉദ്യോഗസ്ഥരുടെ ഉന്നതതല സംഘവും മോദിക്കൊപ്പം സൈപ്രസിലെത്തിയിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


