ബി.പി.എല്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോം വിതരണം മുടങ്ങാന്‍ കാരണം കേന്ദ്രമെന്ന് വിദ്യാഭ്യാസ മന്ത്രി

Jun 14, 2025 - 16:27
ബി.പി.എല്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോം വിതരണം മുടങ്ങാന്‍ കാരണം കേന്ദ്രമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ബി.പി.എല്‍ വിഭാഗം വിദ്യാര്‍ത്ഥികളുടെ യൂണിഫോം വിതരണം മുടങ്ങാന്‍ കാരണം കേന്ദ്രമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് തടഞ്ഞ് വെച്ചതാണ് കാരണമെന്നും  സംസ്ഥാനം ഈ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ഹൈസ്‌ക്കൂളിനോടും ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനോടും ചേര്‍ന്നുള്ള 1 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും , SC, ST, BPL വിഭാഗങ്ങളിലെ എല്ലാ ആണ്‍ കുട്ടികള്‍ക്കും രണ്ട് സെറ്റ് സൗജന്യ യൂണിഫോമിനുള്ള തുക SSK യില്‍ നിന്നും BRC കള്‍ വഴി അതാത് സ്‌കൂളുകള്‍ക്ക് നല്‍കും. എന്നാല്‍ ഇപ്രകാരം വിതരണം ചെയ്യേണ്ട തുക 2023-24 സ്‌കൂള്‍ വര്‍ഷം മുതല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും SSKക്ക് ലഭ്യമാകുന്നില്ല.
സംസ്ഥാനത്തെ ഒറ്റക്ക് നില്‍ക്കുന്ന LP, UP സര്‍ക്കാര്‍ സ്‌കൂളുകളിലെയും എയിഡഡ് എല്‍ പി സ്‌കൂളുകളിലെയും 10 ലക്ഷം കുട്ടികള്‍ക്ക് കൈത്തറി വകുപ്പ് വഴി പൊതുവിദ്യാഭ്യാസ വകുപ്പ് 2 സെറ്റ് കൈത്തറി യൂണിഫോം നല്‍കുന്നു. അത് നല്‍കി വരികയാണ്. സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും 1 മുതല്‍ 8 വരെ ക്ലാസുകളിലെ APL വിഭാഗം കുട്ടികള്‍ക്കും എയിഡഡ് സ്‌കൂളുകളിലെ 1 മുതല്‍ 8 വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും രണ്ട് സെറ്റ് സൗജന്യ യൂണിഫോമിനുള്ള തുക പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കുന്നു. നിലവില്‍ ഈ ഇനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് നല്‍കാന്‍ കുടിശ്ശികയില്ല. ഈ ഇനത്തില്‍ 2025-26 വര്‍ഷത്തേക്കാവശ്യമായ 80.34 കോടി രൂപ നല്‍കുന്നതിനുള്ള ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ 1500 കോടി രൂപ തടഞ്ഞു വെച്ചതിനാലാണ് ഒരു വിഭാഗം കുട്ടികള്‍ക്ക് കഴിഞ്ഞ മൂന്ന് വര്‍ഷമായി തുക വിതരണം ചെയ്യാന്‍ കഴിയാത്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0