കെനിയ വാഹനാപകടം; മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും

ഖത്തര്‍: കെനിയ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും. മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. രേഖകളെല്ലാം ലഭ്യമായി കഴിഞ്ഞാല്‍ അടുത്ത ദിവസം തന്നെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും.
ബന്ധുക്കള്‍ എത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതോടെ ഇന്നലെ രാത്രിതന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു. ബലിപെരുന്നാള്‍ ദിനത്തില്‍ ഖത്വറില്‍ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ പാലക്കാട് കോങ്ങാട് മണ്ണൂര്‍ റിയ ആന്‍ (41), മകള്‍ ടൈറ (8), തൃശൂര്‍ കുറ്റിക്കാട്ടുചാലില്‍ ജസ്ന (29), മകള്‍ റൂഹി മെഹ്റിന്‍ (ഒന്നര മാസം), തിരുവല്ല സ്വദേശിനിയായ ഗീത ഷോജി ഐസക് (58) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
ബസിലുണ്ടായിരുന്ന 28 അംഗ സംഘത്തില്‍ 14 മലയാളികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ മൂന്നുപേരുടെ പരുക്ക് ഗുരുതരമാണ്. കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയില്‍ വച്ചാണ് ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. മലയാളികളും കര്‍ണാടക സ്വദേശികളും ഗോവ സ്വദേശികളുമാണ് സംഘത്തിലുണ്ടായത്.
What's Your Reaction?






