ദുബൈയില്‍ സ്‌കൂബ ഡൈവിങിനിടെ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

ദുബൈ: ദുബൈയില്‍ സ്‌കൂബ ഡൈവിങിനിടെ മലയാളി മരിച്ചു. വേലൂര്‍ നടവുലിങ്ങാടി സ്വദേശിയായ ഐസക് (29) ആണ് മരിച്ചത്. ദുബൈ ജുമൈറ ബീച്ചില്‍ സ്‌കൂബ ഡൈവിങ്ങിനിടെ ഓക്‌സിജന്‍ കിട്ടാതെ ഹൃദയാഘാതം ഉണ്ടായതായാണ് വിവരം. സഹോദരനും ഭാര്യയും കൂടെ ഉണ്ടായിരുന്നു. ദുബൈയില്‍ ഒരു കമ്പനിയില്‍ എഞ്ചിനിയറിങ് വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു ഐസക്. ബലി പെരുന്നാള്‍ അവധി ആഘോഷിക്കാനാണ് കുടുംബത്തോടൊപ്പം ജുമൈറ ബീച്ചില്‍ സ്‌കൂബ ഡൈവിങിനെത്തിയത്.
What's Your Reaction?






