മള്ഹറില്‍ ജല്‍സത്തുല്‍ അഹ്ബാബ് നാളെ

മഞ്ചേശ്വരം: മള്ഹര്‍ സ്ഥാപനങ്ങളുടെ ശില്‍പിയും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി (ഖ.സി) തങ്ങളുടെ വഫാത് ദിന പരിപാടിയായ ജല്‍സത്തുല്‍ അഹ്ബാബ് നാളെ തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് മള്ഹര്‍ ക്യംപസില്‍ നടക്കും. പരിപാടികള്‍ക്ക് സയ്യിദ് അബ്ദുറഹ്‌മാന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് അഹ്‌മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ് നേതൃത്വം നല്‍ക്കും. കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്, ബി.എസ് അബ്ദുള്ള കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മൂസല്‍ മദനി അല്‍ ബിശാറ, സുലൈമാന്‍ കരിവള്ളൂര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, ഹസന്‍ സഅദി അല്‍ അഫ്‌ളലി, ഉമറുല്‍ ഫാറൂഖ് മദനി മച്ചംപാടി, മൂസ സഖാഫി കളത്തൂര്‍, അബൂബക്കര്‍ സിദ്ദീഖ് സഅദി തൗടുഗോളി, അബ്ദുല്‍ ഹമീദ് സഖാഫി ബാകിമാര്‍, അബ്ദുല്‍ അസീസ് സഖാഫി മച്ചംപാടി, അഡ്വ.ഹസന്‍ കുഞ്ഞി മള്ഹര്‍, ബഷീര്‍ പുളിക്കൂര്‍, പള്ളികുഞ്ഞി ഹാജി ഹൊസംഗടി, ഇബ്രാഹിം ഹാജി ഉപ്പള, മഹ്‌മൂദ് ഹാജി ഹൊസംഗടി തുടങ്ങിയവര്‍ സംബന്ധിക്കും.
What's Your Reaction?






