വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

നിലമ്പൂര്‍: പന്നി ശല്യം തടയാന്‍ സ്ഥാപിച്ച വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. അനന്തു വിജയ് (15) ആണ് മരിച്ചത്. നിലമ്പൂര്‍ വഴിക്കടവ് വെള്ളക്കട്ടയില്‍ ഇന്നലെ രാത്രി മീന്‍ പിടിക്കാന്‍ പോയി മടങ്ങുകയായിരുന്ന അഞ്ച് കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ നാല് പേര്‍ക്ക് ഷോക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശ വാസിയായ വിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടിയാണ് ഇയാള്‍ വൈദ്യുതി കെണിയൊരുക്കിയതെന്ന് പൊലീസ് പറഞ്ഞു. മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വിനീഷിനെയും കൂടെയുള്ള കുഞ്ഞുമുഹമ്മദിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇരുവരും സ്ഥിരം കുറ്റവാളികളാണെന്ന് പൊലീസ് അറിയിച്ചു.
What's Your Reaction?






