പ്രതീക്ഷകളുടെ ആഘോഷമാണ് ബലിപെരുന്നാള്‍: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി

Jun 6, 2025 - 17:22
Jun 6, 2025 - 17:32
പ്രതീക്ഷകളുടെ ആഘോഷമാണ് ബലിപെരുന്നാള്‍: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി

കോഴിക്കോട്: ഒരുമയും സാഹോദര്യവും ഉദാരതയും നിറഞ്ഞുനില്‍ക്കുന്ന ആരാധനകളാണ് പെരുന്നാളിന്റെ സവിശേഷതയെന്നും എത്ര വലിയ പരീക്ഷണങ്ങള്‍ നേരിട്ടാലും സ്രഷ്ടാവിന്റെ നിയമമനുസരിച്ച് ജീവിക്കുന്നവര്‍ക്ക് ആത്യന്തിക വിജയമുണ്ടെന്ന പ്രതീക്ഷയുടെ സന്ദേശമാണ് ബലിപെരുന്നാള്‍ നല്‍കുന്നന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. ഏത് ദുര്‍ബല നിമിഷത്തിലും ഉന്മേഷം നേടാനും ധൈര്യം സംഭരിക്കാനും പ്രതിസന്ധികള്‍ തരണം ചെയ്യാനും ഇബ്‌റാഹീം നബി (അ)യുടെയും കുടുംബത്തിന്റെയും ജീവിത പാഠങ്ങള്‍ മനുഷ്യര്‍ മാതൃകയാക്കണം. ഹജ്ജും ബലികര്‍മവും പെരുന്നാള്‍ നിസ്‌കാരവുമെല്ലാം ഈ മൂല്യങ്ങള്‍ വിളംബരം ചെയ്യുന്നുണ്ട്. ഇതേ മനസ്സോടെ പെരുന്നാളിന്റെ പൊരുള്‍ ഉള്‍ക്കൊണ്ട് രോഗികള്‍, ഭിന്നശേഷിക്കാര്‍, പ്രായമായവര്‍, കുട്ടികള്‍, തൊഴില്‍ രഹിതര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങളിലേക്കും സ്നേഹവും സന്തോഷവുമെത്തിക്കാന്‍ പെരുന്നാള്‍ ദിവസം ഉത്സാഹിക്കണം.ലഹരി ഉപയോഗം, അക്രമങ്ങള്‍, തിന്മകള്‍ എന്നിവക്കെതിരെ മുന്നോട്ട് വരാനും സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കാനും ആഘോഷ വേളകള്‍ ഉപയോഗപ്പെടുത്തണമെന്നും പെരുന്നാള്‍ സന്ദേശത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0