നാലാം ക്ലാസ് അടിയുടെ പ്രതികാരം അറുപതാം വയസ്സില്‍; രണ്ട് പേര്‍ക്കെതിരെ കേസ്

കാസറഗോഡ്: നാലാം ക്ലാസ് പഠിക്കുന്ന സമയത്തുണ്ടായ അടിയുടെ പേരില്‍ അറുപത് വയസ്സില്‍ പ്രതികാരം തീര്‍ത്ത രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാസറഗോഡ് വെള്ളരികുണ്ടിലാണ് സംഭവം. വെള്ളരിക്കുണ്ട് വെട്ടിക്കൊമ്പില്‍ താമസിക്കുന്ന വി ജെ ബാബുവാണ് അക്രമത്തിനിരയായത്. ഏകദേശം
അമ്പത് വര്ഷം മുമ്പ് പ്രദേശത്തെ ഒരു സ്‌കൂളില്‍ ഒരുമിച്ച് പഠിച്ച സുഹൃത്തുക്കളാണ് ബാബുവിനെ ആക്രമിച്ചത്. ബാല്യ കാലത്തെ ഒരു അടിയുടെ പേരില്‍ കാലങ്ങള്‍ക്ക് ശേഷം പ്രതികാരം വീട്ടിയത് നാട്ടുകാരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സാരമായി പരിക്കേറ്റ ബാബുവിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






