റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിജയാഘോഷം; തിരക്കില്‍ പെട്ട് പത്ത് മരണം

ബെംഗളൂരു: ഐ പി എല്‍ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിക്ടറി പരേഡിനിടെ തിരക്കില്‍ പെട്ട് പത്ത് മരണം. 25 പേര്‍ ഗുരുതവസ്ഥയില്‍ ഹോസ്പിറ്റലില്‍ തുടരുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റു. വിരാട് കോലിയെയും സംഘത്തിനു അഭിവാദനങ്ങള്‍ അര്‍പ്പിക്കുന്നതിനായി ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിനു മുമ്പില്‍ ആരാധകര്‍ തടിച്ചുകൂടിയതിനിടെയാണ് ഉന്തും തള്ളുമുണ്ടായത്. വന്‍ ജനസാഗരമാണ് സ്റ്റേഡിയത്തിനു സമീപം രൂപപ്പെട്ടത്.
വിധാന്‍ സൗധയില്‍ നിന്ന് ആരംഭിച്ച് ചിന്നസ്വാമി സ്റ്റേഡിയം വരെയായിരുന്നു പരേഡ്. വിധാന്‍ സൗധയ്ക്കു മുമ്പില്‍ തുടങ്ങി കസ്തൂര്‍ബാ റോഡ് വരെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. നേരത്തെ, വിരാട് കോലിയെയും സംഘത്തെയും കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചിരുന്നു. ആ സി ബി ടീം കനത്ത സുരക്ഷയോടെ സ്റ്റേഡിയത്തിലെത്തി.
What's Your Reaction?






