എന്‍ഡോസള്‍ഫാന്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ സമുദ്ധാരണത്തിന് നവ പദ്ധതിയുമായി ദാറുല്‍ ഇഹ്‌സാന്‍: പുതിയ കമ്മിറ്റി നിലവില്‍ വന്നു

ബദിയടുക്ക: മത ഭൗതിക സമന്വയ വിദ്യഭ്യാസ ജീവ കാരുണ്യ സ്ഥാപനമായ ബദിയടുക്ക ദാറുല്‍ ഇഹ്‌സാന്‍ എജ്യുക്കേഷന്‍ സെന്ററിന് പുതിയ കമ്മറ്റി നിലവില്‍ വന്നു.
എന്‍ഡോസള്‍ഫാന്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ സമുദ്ധാരണത്തിന് നവ പദ്ധതിക്ക് സ്ഥാപനത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി രൂപം നല്‍കി.
വാര്‍ഷിക ജനറല്‍ ബോഡിയില്‍ സയ്യിദ് യു പി എസ് തങ്ങള്‍ അര്‍ളടുക്ക അധ്യക്ഷത വഹിച്ചു.ബി എസ് അബ്ദുല്ല ഫൈസി ഉദ്ഘാടനം ചെയ്തു.ബഷീര്‍ സഖാഫി കൊല്യം ജനറല്‍ റിപ്പോര്‍ട്ടും ഉമര്‍ അന്നടുക്ക സാമ്പത്തീക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.മുഹമ്മദ് റഫീഖ് സഅദി ദേലംമ്പാടി, സിദ്ദീഖ് ഹാജി പൂത്തപ്പലം, സിദ്ദീഖ് ഹനീഫി അന്നടുക്ക, അബ്ദുല്‍ അസീസ് നഈമി നെല്ലിക്കട്ട, ഫൈസല്‍ നെല്ലിക്കട്ട, ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച, ഉമര്‍ അന്നടുക്ക, അബ്ദുറഹ്‌മാന്‍ സഖാഫി പൂത്തപ്പലം, ഖാദര്‍ ഹാജി കൊല്യ, സയ്യിദ് മുഈനുദ്ധീന്‍ തങ്ങള്‍ അര്‍ളടുക്ക സംസാരിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം സ്വാഗതവും ബഷീര്‍ സഖാഫി നന്ദിയും പറഞ്ഞു.
ഭാരവാഹികളായി സയ്യിദ് യു പി എസ് അലവിക്കോയ ജിഫ്രി തങ്ങള്‍ അര്‍ളടുക്ക (പ്രസിഡണ്ട്) ബിഎസ് അബ്ദുല്ല ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, റഫീഖ് സഅദി ദേലമ്പാടി (വൈ.പ്രസിഡണ്ട്)
സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം (ജന. സെക്രട്ടറി) ബഷീര്‍ സഖാഫി കൊല്യം (വര്‍ക്കിംഗ് സെക്രട്ടറി) കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, ഉമര്‍ അന്നടുക്ക, ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച (ജോ. സെക്രട്ടറി) അബ്ദുല്‍ ഖാദര്‍ ഹാജി കൊല്യ (ഫിനാന്‍സ് സെക്രട്ടറി) എം പി അബ്ദുല്ല ഫൈസി, മളി അബ്ദുല്ല ഹാജി, വടകര മുഹമ്മദ് ഹാജി, ഫൈസല്‍ നെല്ലിക്കട്ട, അബ്ദുറഹ്‌മാന്‍ സഖാഫി പൂത്തപ്പലം, ജമാല്‍ സഖാഫി ആദൂര്‍, അബ്ദുറഹ്‌മാന്‍ ബാറടുക്ക, അബ്ദുറസ്സാഖ് മുസ്ലിയാര്‍ പുണ്ടൂര്‍ (മെമ്പേഴ്‌സ് ) എന്നിവരെ തെരഞ്ഞെടുത്തു.
What's Your Reaction?






