അട്ടഗോളി ഇര്‍ഷാദിയ്യ പ്രഥമ ബിരുദദാന സമ്മേളനം നാളെ

പൈവളികെ: മതഭൗതിക സമന്വയ വിദ്യാഭാസ രംഗത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഇര്‍ഷാദിയ എജ്യൂ ഗാര്‍ഡന്‍ കീഴില്‍ ശരീഅഃ പഠനം പൂര്‍ത്തിയാക്കിയ വിദ്ധ്യാര്‍ത്ഥിനികള്‍ക്കുള്ള പ്രഥമ ബിരുദദാന സമ്മേളനം നാളെ (ജൂണ്‍ 5) രാവിലെ പത്ത് മണിക്ക് ഇര്‍ഷാദിയ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടക്കും.അക്കാദമിക്ക് പഠനത്തോടൊപ്പം ഹോം സയന്‍സ്,പ്രി മാരിറ്റല്‍ കൗണ്‍സില്‍,ഹദീസ്,ഫിഖ്ഹ്,തഫ്‌സീര്‍ എന്നീ പഠനത്തോടൊപ്പം മികവുറ്റ പ്രതിഭകളായ മാതൃക വിദ്യര്‍ത്ഥിനികളെ വാര്‍ത്തെടുക്കലാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.
രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ അട്ടഗോളി ജമാഅത് പ്രസിഡണ്ട് ഹമീദ് ഹാജി എ.കെ യുടെ അദ്ധ്യക്ഷതയില്‍ ശംസുദ്ധീന്‍ ബുഖാരി മുത്തേടം ഉദ്ഘാടനം ചെയ്യും.പ്രിന്‍സിപ്പാള്‍ സയ്യിദ് യാസീന്‍ ഉബൈദുല്ലാ സഅദി ബായാര്‍ ബിരുദദാനം നിര്‍വ്വഹിക്കും.ശരീഅഃ വിഭാഗം HOD അഹ്‌മദ് മുനീര്‍ ഹിമമി സഖാഫി ബിരുദദാന പ്രഭാഷണം നടത്തും.പ്ലസ്ട്ടു ,ശരീഅഃ വാര്‍ഷിക പരീക്ഷകളില്‍ ഉന്നവിജയം നേടിയ വിദ്യാര്‍ത്ഥിനികളെ ജമാഅത് ജനറല്‍ സെക്രട്ടറി അബ്ദുറഹ്‌മാന്‍ MM അനുമോദിക്കും.അബ്ബാസ് സഖാഫി അട്ടഗോളി,യൂനുസ് ഹിമമി സഖാഫി,ആസിഫ് ഹിമമി സഖാഫി കയര്‍കട്ട,ശംസീര്‍ സഅദി അല്‍മള്ഹരി, ബദ്‌റുല്‍ മുനീര്‍ സഖാഫി തുടങ്ങിയവര്‍ സമ്പന്ധിക്കും.
What's Your Reaction?






