മുബാറക് ഹാജി അനുസ്മരണം നാളെ മുഹിമ്മാത്തില്‍
പുത്തിഗെ: മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ ട്രഷറര്‍ ആയിരുന്ന മുബാറക് അബ്ദുള്ള കുഞ്ഞി ഹാജി മൊഗ്രാല്‍ പുത്തൂരിന്റെ ആറാം ആണ്ട് അനുസ്മരണം നാളെ നാലുമണിക്ക് മുഹിമ്മാത്തില്‍ നടക്കും. ഖത്മുല്‍ ഖുര്‍ആന്‍, തഹ്ലീല്‍, പ്രാര്‍ത്ഥന, അനുസ്മരണം തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, നേതൃത്വം നല്‍കും. മൂസ സഖാഫി കളത്തൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും. സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, ഹാജി അമീറലി ചൂരി, ഉമര്‍ സഖാഫി കര്‍ന്നൂര്‍ സംബന്ധിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



