പ്രണയ നിരാസം; മലയാളി പെണ്‍കുട്ടിയെ കുത്തിക്കൊന്നു
ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. തമിഴ്നാട് പൊള്ളാച്ചിയിലെ പൊന്‍മുത്തു നഗറിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അഷ്വിക (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉദുമല്‍പേട്ട റോഡ് അണ്ണാ നഗര്‍ സ്വദേശിയായ പ്രവീണ്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് അഷ്വിക ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കി പ്രവീണ്‍കുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി കുത്തി കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ കഴുത്തിനും നെഞ്ചിനും ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റിരുന്നു. അഷ്വിക കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ രണ്ടാം വര്‍ഷ ബിഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ്. പെണ്‍കുട്ടിയുടെ വീടിനടുത്ത് അഞ്ചുവര്‍ഷത്തോളം പ്രവീണും കുടുംബവും താമസിച്ചിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



